നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് രംഗങ്ങൾ വൈറൽ'; ഫാസിൽ സാർ ചതിച്ചതോ?

    'മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് രംഗങ്ങൾ വൈറൽ'; ഫാസിൽ സാർ ചതിച്ചതോ?

    നകുലന് വിഷം കലർത്തിയ ചായ നൽകാനുള്ള ഗംഗയുടെ ശ്രമം ഡോക്ടറായ സണ്ണി തടയുന്നതും, കുറ്റം ശ്രീദേവിയുടെ തലയിൽ കെട്ടിവെച്ച് മുറിയിൽ പൂട്ടിയിടുന്നതുമായ സംഭവങ്ങളിൽ പറമ്പിലെ പണിക്കാർ സാക്ഷികളാണ്

    Manichithrathazhu

    Manichithrathazhu

    • Share this:
      മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്ച. ചിത്രം പുറത്തിറങ്ങി 27 വർഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും ആവർത്തന വിരസത ഉണ്ടാക്കാത്ത ഈ സിനിമ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്‍റ് കെ.പി.എ.സി ലളിത തുടങ്ങിയ വൻ താരനിര അണിനിരന്ന മണിച്ചിത്രത്താഴ് ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സിനിമയിലെ കോമഡി രംഗങ്ങൾ മീമായും ട്രോളായും നിരന്തരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ, സിനിമയിലെ ഡിലീറ്റഡ് രംഗങ്ങൾ എന്ന പേരിൽ ഫേസ്ബുക്കിൽ പ്രചരിക്കുന്ന പുനരാവിഷ്ക്കാരമാണ് വൈറലാകുന്നത്.

      പ്രശസ്ത കോമഡി താരങ്ങളായ പ്രതിജ് കൈലാസ്, ദീപു നാവായിക്കുളം എന്നിവർ ചേർന്നാണ് മണിച്ചിത്രത്താഴിനെ പുനരാവിഷ്ക്കരിച്ചിരിക്കുന്നത്. മാടമ്പള്ളിയിലെ പറമ്പിൽ പണിക്കു വന്ന ഇരുവരും സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കഥാപാത്രങ്ങളായി വരുന്നു. മണിച്ചിത്രത്താഴിലെ ഓരോ സംഭവങ്ങളും ഇവരുടെ കണ്ണിലൂടെ മാറിമറയുന്നു.

      Also Read- കാണുമ്പോഴെല്ലാം ചേർത്തു പിടിക്കുന്ന ചേച്ചി'; കാവ്യയ്ക്കൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ച് സനുഷ

      നകുലന് വിഷം കലർത്തിയ ചായ നൽകാനുള്ള ഗംഗയുടെ ശ്രമം ഡോക്ടറായ സണ്ണി തടയുന്നതും, കുറ്റം ശ്രീദേവിയുടെ തലയിൽ കെട്ടിവെച്ച് മുറിയിൽ പൂട്ടിയിടുന്നതുമായ സംഭവങ്ങളിൽ പറമ്പിലെ പണിക്കാർ സാക്ഷികളാണ്. നകുലാ എന്ന് ഉറക്കെ വിളിച്ച് സണ്ണി ഓടിയെത്തുമ്പോൾ പറമ്പിലെ പണിക്കാരും ഓടി അവിടേക്ക് എത്തുന്നു. അതിനുശേഷം ഗംഗയുടെ തറവാടായ ഏവൂരിലേക്ക് സൈക്കിളിൽ പോകുന്ന സണ്ണിയെയും ചന്തുവിനെയും പറമ്പിലെ പണിക്കാർ കളിയാക്കുന്നുണ്ട്. 70 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി പോകാനുള്ള തീരുമാനത്തെയാണ് ഇവർ കളിയാക്കുന്നത്.

      എല്ലാത്തിനും ഒടുവിൽ കൊൽക്കത്തയിലേക്ക് മടങ്ങുന്ന സണ്ണിയ്ക്കും നകുലനും ഗംഗയ്ക്കും ടാറ്റ പറയുന്നതോടെയാണ് മണിച്ചിത്രത്താഴിന്‍റെ പുത്തൻ ആവിഷ്ക്കാരം അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം ഈ എഡിറ്റഡ് പതിപ്പ് വൈറലായി കഴിഞ്ഞു. നിരവധിയാളുകളാണ് ഈ വീഡിയോ ലൈക് ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്തിരിക്കുന്നത്. 'മണിച്ചിത്രതാഴ് DELETED SCENE
      ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട്‌ ചെയ്തു'- എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.
      Published by:Anuraj GR
      First published:
      )}