വിവാഹം കഴിഞ്ഞ് 32 വർഷത്തിനു ശേഷം ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പ്രശസ്ത നടന്റെ ഭാര്യ. പഴയകാല നടൻ രഘുവിർ യാദവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ പുർണിമ ഖാർഗയാണ് വിവാഹമോചനക്കേസ് ഫയൽ ചെയ്തത്. മുൻ കഥക് നർത്തകി കൂടിയായ പുർണിമ ഭർത്താവിൽ നിന്ന് അകന്നു കഴിയുകയാണ്.
ഭർത്താവ് മറ്റ് സ്ത്രീകൾക്കൊപ്പം പോകുകയും താൻ ഉപേക്ഷിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് പൂർണിമ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇടക്കാല ജീവനാംശമായി ഒരു ലക്ഷം രൂപയും അന്തിമ ജീവനാംശമായി പത്തുകോടി രൂപയും രഘുവിർ നൽകണമെന്നാണ് വിവാഹമോചനക്കേസിലെ ആവശ്യം. രഘുവിറിന്റെ പങ്കാളിയും മാനേജരുമായ റോഷ്ണി അർചേജയെയും പരാതിയിൽ കക്ഷിയാക്കിയിട്ടുണ്ട്.
സിക്സ് പാക്ക് ഉണ്ടോ, ഇതുപോലെ? അജു വർഗീസിന്റെ പോസ്റ്റിന് ടൊവിനോയുടെ മറുപടി
1988ൽ വിവാഹിതരായ രഘുവിറിനും പുർണിമയ്ക്കും 30 വയസുള്ള ഒരു മകനുണ്ട്. 1995 മുതൽ തന്നെ ബന്ധത്തിൽ വിള്ളലുകൾ വീണു തുടങ്ങിയിരുന്നു. നടനായിരുന്ന കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചിരുന്നപ്പോൾ താൻ രഘുവിറിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും എന്നാൽ, കരിയറിൽ വിജയം ഉണ്ടാകുകയും പ്രശസ്തി ഉണ്ടാകുകയും ചെയ്ത കാലത്ത് തന്നെ ഉപേക്ഷിച്ച് മറ്റ് സ്ത്രീകളെ തേടി പോകുകയായിരുന്നെന്നും പുർണിമ പറയുന്നു.
അഭിഭാഷകരായ ഇഷിക തോലാനി, തൂബ ഖാൻ എന്നിവർ മുഖേനയാണ് വിവാഹമോചനക്കേസ് ഫയൽ ചെയ്തത്. 1996ൽ രഘുവിർ മധ്യപ്രദേശിലെ ജബൽപുരിൽ വിവാഹമോചനക്കേസ് ഫയൽ ചെയ്തെങ്കിലും പിന്നീട് വർഷങ്ങൾക്ക് ശേഷം കേസ് പിൻവലിക്കുകയായിരുന്നു. നിലവിൽ ഭാര്യയ്ക്ക് എല്ലാ മാസവും രഘുവിൽ 40, 000 രൂപ വീതം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ, പണം സമയത്ത് ലഭിക്കാറില്ലെന്ന് പുർണിമ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.