HOME » NEWS » Film » DGP ISSUES CIRCULAR TO STOP FILM SHOOTING IN POLICE STATIONS TV VVV

പോലീസ് സ്റ്റേഷനിലെ 'സ്റ്റാർട്ട്, ആക്ഷന്' കട്ട് പറഞ്ഞ് ഡി.ജി.പി.

DGP issues circular to stop film shooting in police stations | സംസ്ഥാന പോലീസ് മേധാവിക്കു വേണ്ടി പോലീസ് ആസ്ഥാനം എ.ഡി.ജി.പി.യുടെ സർക്കുലറാണ് പുറത്തുവന്നത്

News18 Malayalam | news18-malayalam
Updated: January 28, 2020, 5:08 PM IST
പോലീസ് സ്റ്റേഷനിലെ 'സ്റ്റാർട്ട്, ആക്ഷന്' കട്ട് പറഞ്ഞ് ഡി.ജി.പി.
പ്രതീകാത്മക ചിത്രം
  • Share this:
പോലീസ് സ്റ്റേഷനുകളിൽ ഇനി ഷൂട്ടിംഗ് അനുവദിക്കില്ല.
ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം പോലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിംഗ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ പറയുന്നു.

സിനിമ, സീരിയൽ, ഷോർട്ട് ഫിലിം, വീഡിയോ ബ്ലോഗിംഗ് തുടങ്ങിയവയുടെ ചിത്രീകരണത്തിന് പോലീസ് സ്‌റ്റേഷനോ പരിസരമോ വിട്ടുകൊടുക്കരുതെന്ന നിർദ്ദേശമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ലഭിച്ചത്. നേരത്തെ എറണാകുളം ജില്ലയിലടക്കം ചില സ്റ്റേഷനുകൾ വിവിധ ചിത്രീകരണങ്ങൾക്കായി വിട്ടുകൊടുത്തിരുന്നു.



സിനിമാരംഗത്തെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദം ഉയർന്നപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ റെയ്ഡ് നടത്തണമെന്ന ആവശ്യം പല കോണുകളിൽ നിന്നുയർന്നെങ്കിലും കാര്യമായ പരിശോധനകൾ നടന്നില്ല. പോലീസ്-സിനിമാ മേഖലയിലെ പല സൗഹൃദങ്ങളും കാരണം പരിശോധനകൾ നടന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് ഇത്തരമൊരു നിർദ്ദേശമെന്നും ശ്രദ്ധേയം.

അതീവ സുരക്ഷാ മേഖലയായ പോലീസ് സ്റ്റേഷനുകൾ ഒരു കാരണവശാലും ഷൂട്ടിംഗിന് നൽകരുതെന്ന് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാന പോലീസ് മേധാവിക്കു വേണ്ടി പോലീസ് ആസ്ഥാനം എ.ഡി.ജി.പി.യുടെ സർക്കുലറാണ് പുറത്തുവന്നത്.
Youtube Video
First published: January 28, 2020, 5:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories