കങ്കണ റണാവത്ത്(Kangana Ranaut) നായികയായ ധാക്കഡ്(Dhaakad) റിലീസ് ചെയ്ത എട്ടാം ദിനത്തില്‍ രാജ്യമെമ്പാടും വിറ്റുപോയത് വെറും 20 ടിക്കറ്റുകള്‍(Ticket). 100 കോടി മുടക്കുമുതലില്‍ നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ 3.53 കോടി വരുമാനം മാത്രമേ നേടാനായുള്ളൂ. മെയ് 20ന് റിലീസ് ചെയ്ത വന്‍ തകര്‍ച്ചയാണ് ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തകര്‍ച്ചയാണ് നേരിടുന്നത്.
എട്ടാം ദിവസം ടിക്കറ്റ് ഇനത്തില്‍ 4420 രൂപയാണ് വരുമാനം ലഭിച്ചത്. ബോക്സ് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം ചിത്രത്തിന് ലഭിച്ച ഓപണിംഗ് കളക്ഷന്‍ 50 ലക്ഷത്തിനടുത്തായിരുന്നു. വന്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിയതോടെ ചിത്രം ബോക്സ് ഓഫീസില്‍ കൂപ്പുകുത്തുകയായിരുന്നു.
#Dhaakad today collects 4 thousand by selling 20 tickets across India. Meanwhile India's No.1 female star #AliaBhatt's #GangubaiKathiawadi collected 5.01 cr nett on second Friday.
— Indian Box Office (@box_oficeIndian) May 27, 2022
റസ്നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അര്ജുന് രാംപാല്‍, ദിവ്യാ ദത്ത എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ദീപക് മുകുത്, സൊഹേല്‍ മക്ലായ്, എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. സഹനിര്‍മ്മാണ് ഹുനാര്‍ മുകുത്. സോഹം റോക്ക്സ്റ്റാര്‍ എന്റര്ടെയ്ന്മെന്റ് കമല്‍ മുകുത്ത്, സോഹേല്‍ മക്ലായ് പ്രൊഡക്ഷന്‍സ്, അസൈലം ഫിലിംസ് എന്നിവരുമായി ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഒപ്പമിറങ്ങിയ ഭൂല്‍ ഭൂലയ്യ-2 ന് നല്ല അഭിപ്രായം വന്നതോടെ ധാക്കഡിന്റെ കാര്യം പരുങ്ങലിലായി. നൂറുകോടി ക്ലബ്ബിലേക്ക് കടന്ന ഭൂല്‍ ഭൂലയ്യ-2 ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കങ്കണയുടെ കരിയറിലെ തുടര്‍ച്ചയായ എട്ടാം ചിത്രമാണ് ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ കാട്ടി ബാട്ടി, റങ്കൂണ്‍, സിമ്രാന്, മണികര്‍ണിക, ജഡ്ജ്മെന്റല് ഹേ ക്യ, പങ്ക, തലൈവി എന്നീ ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.