• HOME
  • »
  • NEWS
  • »
  • film
  • »
  • Karnan| ധനുഷ് -രജിഷ വിജയന്‍ ചിത്രം 'കര്‍ണന്‍' ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു

Karnan| ധനുഷ് -രജിഷ വിജയന്‍ ചിത്രം 'കര്‍ണന്‍' ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു

ധനുഷിന്റെ ആരാധകര്‍ വളരെക്കാലമായി ടീസറിനായി കാത്തിരിക്കുകയാണ്.

Karnan Movie

Karnan Movie

  • Share this:
    ധനുഷും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം കർണന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 23ന് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 'ദി ഗ്രേ മാന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ധനുഷ്. കര്‍ണന്‍ ഏപ്രില്‍ 9ന് റിലീസ് ചെയ്യും. ധനുഷിന്റെ ആരാധകര്‍ വളരെക്കാലമായി ടീസറിനായി കാത്തിരിക്കുകയാണ്. രജിഷ വിജയന്‍, ലാല്‍, ലക്ഷ്മി പ്രിയ ചന്ദ്രമൗലി, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. രജിഷ വിജയന്റെ ആദ്യം തമിഴ് സിനിമ കൂടിയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

    Also Read- കോവിഡ് കാലത്ത് മാസ്കണിഞ്ഞ സൂപ്പർ ഹീറോ ആയി ‘മിന്നൽ മുരളി'; പോസ്റ്റർ പുറത്തിറക്കി മോഹൻലാൽ

    പരിയേറും പെരുമാൾ എന്ന വിജയ ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ ടീസർ റിലീസ് തീയതി പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം തന്നെ #Karnanteaser എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി. സിനിമ അടുത്തിടെ വിവാദത്തിൽപ്പെട്ടിരുന്നു. മാർച്ച് രണ്ടിന് പുറത്തിറങ്ങിയ പണ്ടാരത്തി പുരാണം എന്ന പാട്ടാണ് വിവാദമായത്. ആരാധകർ ഏറ്റെടുത്ത ഗാനത്തിലെ ചില വരികൾ തമിഴ്നാട്ടിലെ ചില സമുദായങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മധുരൈ സ്വദേശി പ്രഭുവാണ് ഹൈക്കോടതിയെ സമീപിച്ചത്.



    വിവാദമായ പാട്ട് നീക്കം ചെയ്യുന്നതുവരെ സിനിമയുടെ റിലീസ് തടയണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടത്. ഹർജി പരിഗണിച്ച കോടതി ഏപ്രിൽ 16ലേക്ക് മാറ്റിയിരിക്കുകയാണ്. നിര്‍മാതാക്കൾക്കും സെൻസർ ബോർഡിനും യൂട്യൂബിനും നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു. കോടതി കർശന നടപടി സ്വീകരിച്ചാൽ കർണന്റെ റിലീസ് മാറ്റിവെക്കേണ്ടിവരും. ഹാർഡ് ഹിറ്റിങ് ത്രില്ലർ ആയിരിക്കും കർണൻ എന്നാണ് പുറത്തുവരുന്ന വിവരം.

    English Summary: Teaser of Dhanush's much-anticipated film, Karnan, is all set to be unveiled on March 23. Post the success of Pariyerum Perumal, Mari Selvaraj announced that he will be teaming up with Dhanush in his second directorial venture, Karnan. Produced by Kalaipuli S Thanu, under his banner V Creations, stars Rajisha Vijayan, Lal, Gouri G Kishan, Yogi Babu, and others as part of the supporting cast. This film will address an important social issue similar to the director's debut film.
    Published by:Rajesh V
    First published: