ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് ധന്യ മേരി വർഗീസ്. പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം താരം വീണ്ടും സിനിമയിൽ സജീവമാകുന്നു. ടൊവിനോ തോമസുംഐശ്വര്യ ലക്ഷ്മിയും നായികാ നായകൻമാരാകുന്ന 'കാണെക്കാണെ'യിലാണ് ധന്യയും അഭിനയിക്കുന്നത്. ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന കാര്യം ധന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
"ഏകദേശം 10 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിന് മുന്നിൽ വരാൻ പേകുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയിൽ ഞാൻ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തിൽ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കൺസ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാൻ പോകുകയാണ് ഇപ്പോൾ. ഉയരെക്ക് ശേഷം മനു അശോകൻ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുൻ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ ആൽബി ഉൾപ്പെടെ പരിചിതരായ നിരവധിപേർക്കൊപ്പം വീണ്ടും വർക്ക് ചെയ്യാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവൻ ടീമിനും നന്ദി", ധന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ പ്രധാന സിനിമകൾ. 2006ൽ തിരുടി ആയിരുന്നു ധന്യയുടെ കന്നി ചിത്രം.
'ഉയരെ' സിനിമയ്ക്കു ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കാണെക്കാണെ'. സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.