നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രാജയും ലൂസിഫറും ഒന്നിച്ച് എത്തിയാൽ പാവം ധർമ്മജൻ എന്തുചെയ്യും?

  രാജയും ലൂസിഫറും ഒന്നിച്ച് എത്തിയാൽ പാവം ധർമ്മജൻ എന്തുചെയ്യും?

  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാലേട്ടനും മമ്മൂക്കയ്ക്കും ഒരേ പിൻതുണ നൽകാൻ ധർമ്മജൻ പെടാപ്പാട്പെട്ടത്.

  • Share this:
   മോഹൻലാൽ നായകനായ ലൂസിഫറിന്റെയും മമ്മൂട്ടി നായകനായ മധുര രാജയുടേയും ട്രെയിലറും ടീസറും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് പുറത്തിറങ്ങിയത്. ഇരു താരങ്ങളുടേയും ആരാധകർ ആവേശത്തോടെ ഇത് സ്വീകരിക്കുകയും ചെയ്തു. എന്നാൽ നടൻ ധർമ്മജൻ ബോൾഗാട്ടി പ്രിയ താരങ്ങൾക്ക് പിൻതുണ അറിയിച്ചത് അൽപം വ്യത്യസ്തമായാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ലാലേട്ടനും മമ്മൂക്കയ്ക്കും ഒരേ പിൻതുണ നൽകാൻ ധർമ്മജൻ പെടാപ്പാട്പെട്ടത്.

   'യുദ്ധം തിന്മയും തിന്മയും തമ്മിൽ'; ത്രസിപ്പിക്കുന്ന ലൂസിഫർ ട്രെയിലർ പുറത്ത്


   മധുരരാജയുടെ ടീസറിൽ നിന്ന് മമ്മൂട്ടിയുടെ കൈയ്യുടെ ചിത്രവും ലൂസിഫറിന്റെ ട്രെയിലറിൽ  നിന്ന് മോഹൻ ലാലിന്റെ കാലിന്റെ ചിത്രവുമാണ് ധർമ്മജൻ പങ്ക് വച്ചിരിക്കുന്നതിന്. ചിത്രത്തിനെപ്പം നൽകിയ സ്മൈലികൾ പോലും താരങ്ങൾക്ക് കിറുകൃത്യമായാണ് നൽകിയിരിക്കുന്നത്.

   പോസ്റ്റിട്ടതിന് പിന്നാലെ താരങ്ങളുടെ ആരാധകർ തമ്മിലായി മത്സരം.  കൂടുതൽ ലൈക്കുകളും ഷെയറുകളും വാങ്ങാനുള്ള ശ്രമങ്ങളിലാണ് അവർ. എന്തായാലും വിമർശനങ്ങിൽ നിന്ന് രക്ഷപെടാൻ പാവം ധർമ്മജൻ സൂഷ്മമായി ശ്രമിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീ‍ഡിയയുടെ കണ്ടെത്തൽ.

   മധുര വഴി കേരളം, ട്രിപ്പിള്‍ സ്‌ട്രോങ്ങായി മധുര രാജയുടെ വരവ്


   2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുര രാജ. ഉദയകൃഷ്ണയുടേതാണ് മധുര രാജയുടെ തിരക്കഥ. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി ഒരുക്കുന്നു എന്നതാണ് ചിത്രത്തിന്‍രെ മറ്റൊരു പ്രത്യേകത. നെല്‍സണ്‍ ഐപാണ് നിര്‍മ്മാണം.

   പൃഥ്വിരാജ്  സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മഞ്ജു വാര്യറാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്.   First published:
   )}