HOME » NEWS » Film » DHSE ENGLISH QUESTION PAPER INCLUDES A QUESTION ON DIRECTOR SACHY

Sachy | പ്ലസ് ടു ചോദ്യക്കടലാസിൽ സംവിധായകൻ സച്ചിയെക്കുറിച്ച് എഴുതാൻ ഒരു ചോദ്യം

DHSE English question paper includes a question on director Sachy | പ്ലസ് ടു ഇംഗ്ലീഷ് ചോദ്യക്കടലാസിലാണ് അകാലത്തിൽ പൊലിഞ്ഞ സംവിധായകനെ ഓർക്കുന്ന ചോദ്യമുണ്ടായത്

News18 Malayalam | news18-malayalam
Updated: April 22, 2021, 3:44 PM IST
Sachy | പ്ലസ് ടു ചോദ്യക്കടലാസിൽ സംവിധായകൻ സച്ചിയെക്കുറിച്ച് എഴുതാൻ ഒരു ചോദ്യം
സച്ചി, ചോദ്യക്കടലാസ്
  • Share this:
'പേര് കെ.ആർ. സച്ചിദാനന്ദൻ, അറിയപ്പെടുന്നത് സച്ചി എന്ന്, തൃശൂരിലെ കൊടുങ്ങല്ലൂരിൽ 1972 ഡിസംബർ 25 ന് ജനനം, തിരകകഥാകൃത്തും സംവിധായകനും നിർമ്മാതാവും അഭിഭാഷകനുമായി ജോലിചെയ്തു, 2015 ൽ അനാർക്കലി എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു, 2020 ലെ അയ്യപ്പനും കോശിയും ഹിറ്റ്‌ ചിത്രം, മരണം: 2020 ജൂൺ 18ന്'.

ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലെ 23-ാം ചോദ്യം അകാലത്തിൽ പൊലിഞ്ഞ അതുല്യ സംവിധായകന് വേണ്ടിയാണ്. മേൽപ്പറഞ്ഞ വിവരങ്ങൾ ചേർത്ത് സച്ചിയുടെ ഒരു പ്രൊഫൈൽ എഴുതാനാണ് വിദ്യാർത്ഥികൾക്കുള്ള ചോദ്യം.

കേവലം 13 വർഷങ്ങൾ കൊണ്ട് 12 സിനിമകൾ സമ്മാനിച്ചാണ് സച്ചി അന്ത്യയാത്രയായത്. ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ ശേഷം അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

നിയമ ബിരുദധാരിയായ സച്ചി സുഹൃത്ത് സേതുവുമൊന്നിച്ച് സച്ചി - സേതു എന്ന പേരിൽ ചോക്കളേറ്റ് ( 2007) , റോബിൻഹുഡ് ( 2009 ) , സീനിയേഴ്സ് (2011) , മെയ്ക്കപ്പ് മേൻ ( 2011 ), ഡബിൾസ് ( 2011 ) എന്നീ സിനിമകൾക്ക് ശേഷം സ്വതന്ത്ര രചയിതാവായി റൺ ബേബി റൺ ( 2012 ), ചേട്ടായീസ് ( 2012 ) , രാമലീല ( 2017 ), ഡ്രൈവിംഗ് ലൈസൻസ് ( 2019 ) എന്നി ചിത്രങ്ങൾ ചെയ്തു . 2017 ൽ ഷെർലക്ക് ടോംസ് എന്ന ചിത്രത്തിൽ സഹ രചയിതാവായി .

അനാർക്കലി ( 2015 ), അയ്യപ്പനും കോശിയും (2020 ) എന്നിവയാണ് എഴുതി സംവിധാനം ചെയ്ത സിനിമകൾ.കവി , തിയേറ്റർ ആർട്ടിസ്റ്റ് , ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് .

കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി എറണാകുളം തൃപ്പുണിത്തുറയിലായിരുന്നു താമസം. നിയമ വിദഗ്ദൻ കൂടിയായ സച്ചി ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ ഭരണ സമിതി അംഗമായിരുന്നു.കൊടുങ്ങല്ലൂർ സ്വദേശിയായ സച്ചി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എട്ടുവർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.സുഹൃത്തായ സേതുവുമൊത്ത് 2007ൽ എഴുതിയ 'ചോക്ലേറ്റ്' സിനിമയിലൂടെയാണ് മലയാള സിനിമയിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളായത് . ഇരുവരുടേതുമായി റോബിൻഹുഡ്, മേക്കപ്പ് മാൻ, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ പിറവിയെടുത്തു.

2011ൽ ഡബിൾസിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹൻലാൽ നായകനായ ജോഷി ചിത്രം 'റൺ ബേബി റൺ' 2012ലെ വമ്പൻ ഹിറ്റായിരുന്നു. വൻ തരംഗം സൃഷ്ടിച്ച ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ ഒരുമിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നിവയും സച്ചിയുടെ രചനയാണ്‌. ബിജു മേനോൻ ചിത്രം ചേട്ടായീസിലൂടെ നിർമ്മാതാവായി. ബിജു മേനോൻ, ഷാജൂൺ കരിയാൽ, പി. സുകുമാർ, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം 'തക്കാളി ഫിലിംസ്' എന്ന ബാനറിൽ 'ചേട്ടായീസ്' സിനിമ നിർമ്മിച്ചു.

2015ൽ പുറത്തിറങ്ങിയ അനാർക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കൂട്ടി വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും ബോക്സ്' ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോൺ എബ്രഹാമിന്റെ നിർമ്മാണ കമ്പനിയായ ജെ.എ. എന്റർടൈൻമെന്റ് സ്വന്തമാക്കിയിരുന്നു. പക്ഷെ ആ സിനിമ ആരംഭിക്കും മുമ്പേയാണ് സച്ചി വിടവാങ്ങിയത്.
Published by: user_57
First published: April 22, 2021, 3:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories