• HOME
  • »
  • NEWS
  • »
  • film
  • »
  • ധ്യാൻ ശ്രീനിവാസന്റെ ക്രൈം ത്രില്ലർ 'വീകം' റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസന്റെ ക്രൈം ത്രില്ലർ 'വീകം' റിലീസ് തീയതി പ്രഖ്യാപിച്ചു

ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ് എന്നിവരും അഭിനയിച്ചിരിക്കുന്നു

  • Last Updated :
  • Share this:
    പൂർണമായി പൊലീസ് കഥയുമായി എത്തുന്ന ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രമാണ് വീകം. അബാം മൂവീസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം നിര്‍മ്മിച്ച് സാഗർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന സിനിമ ഡിസംബര്‍ ഒൻപതിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.

    Also Read - Shefeekkinte Santhosham | ഷാപ്പിലെ കക്കയിറച്ചി മേടിച്ചു തരുമോ? രണ്ടാമത്തെ ടീസറുമായി 'ഷെഫീക്കിന്റെ സന്തോഷം'

    ഏബ്രഹാം മാത്യു അവതരിപ്പിക്കുന്ന ഈ ചിത്രം മെഡിക്കൽ കാംപസിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു ക്രൈം ഇൻസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഡെയിൻ ഡേവിഡ്, അജു വർഗീസ്, ഡയാനാ ഹമീദ്, ഷീലു ഏബ്രഹാം, ജഗദീഷ്, ദിനേശ് പ്രദാകർ, ജി സുരേഷ് കുമാർ, മുത്തുമണി, സുന്ദര പാണ്ഡ്യൻ, ഡോ.സുനീർ,സൂര്യ, ബേബി ശ്രേയ, എന്നിവരും പ്രധാന താരങ്ങളാണ്.

    Also Read- ഏതൊരു പോലീസുകാരന്റെയും ജീവിതത്തിലെ ആ ഒരു കേസ്; എസ്.ജെ. സൂര്യയുടെ 'വദന്തി' ട്രെയ്‌ലർ

    പശ്ചാത്തല സംഗീതം വില്യം ഫ്രാൻസിസ്. ധനേഷ് രവിന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ്. കലാ സംവിധാനം : പ്രദീപ് എം വി, മേക്കപ്പ് : അമല്‍, ക്രോസ്റ്റ്യും ഡിസൈന്‍ : അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : സനു സജീവന്‍ അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് : സംഗീത് ജോയ്, ബഷീര്‍ ഹുസൈന്‍, മുകേഷ് മുരളി, ഫിനാന്‍സ് കണ്‍ട്രോളര്‍ : അമീര്‍ കൊച്ചിന്‍, പ്രൊഡക്ഷന്‍ മാനേജര്‍ : സുനീഷ് വൈക്കം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് : ബിജു അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പിആര്‍ഒ : വാഴൂര്‍ ജോസ്, ഫോട്ടോ : സന്തോഷ് പട്ടാമ്പി.
    Published by:Rajesh V
    First published: