ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന് തിരുവനന്തപുരത്ത് തുടക്കമായി.
നവാഗതനായ അനിൽ ലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രസിഡൻഷ്യൽ മൂവി ഇൻ്റർനാഷണൽ ഇൻ അസ്സോസ്സിയേഷൻ വിത്ത് വർക്കേഴ്സ് ടാക്കീസിൻ്റെ ബാനറിൽ അനൂപ് മോഹനും ആഷ്ലി അനൂപും ചേർന്നു നിർമ്മിക്കുന്നു.
രാഷ്ടീയ സാമൂഹ്യ, ചലച്ചിത്ര രംഗങ്ങളിലെ നിരവധിപ്പേരുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യ ത്തിൽ ട്രിവാൻഡ്രം ക്ലബ്ബ് ഹാളിൽ മന്ത്രി സജി ചെറിയാൻ ഭദ്രദീപം തെളിയിച്ചാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
മാണി.സി.കാപ്പൻ എം.എൽ.എ.മധുപാൽ, ധ്യാൻ ശ്രീനിവാസൻ സംവിധായകൻ അനിൽ ലാൽ, നിർമ്മാതാക്കളായ അനൂപ് മോഹൻ ആഷ്ലി അനൂപ്, പൊന്നമ്മ ബാബു, ഉഷ, ഷെഫ് സുരേഷ് പിള്ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മധുപാൽ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.സംവിധായകൻ അനിൽ ലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.
ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു ഉഷ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പുതുമുഖം ദേവികാ രമേശാണ് നായിക.
ഇവർക്കൊപ്പം കെൻ ഡിസിർദോഎന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സംഗീതം - സൂരജ് സന്തോഷ് - വർക്കി, സന്തോഷ് അനിമ ഛായാഗ്രഹണവും.
രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - ആസീസ് കരുവാരക്കുണ്ട്. മേക്കപ്പ് - അമൽ ചന്ദ്രൻ.കോസ്റ്റ്യും - ഡിസൈൻ - ശരണ്യ .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഉമേഷ്.എസ്.നായർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ബാദ്ഷ, ബഷീർ ' പി.റ്റി., പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് മുഹമ്മദ്.ജൂലായ് രണ്ടു മുതൽ എഴുപുന്നയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കും.
പീരിയോഡിക്കൽ ത്രില്ലര്‍ ചിത്രത്തില്‍ നായകനായി ധ്യാന്‍ ശ്രീനിവാസന്‍ ; 'ജയിലര്‍' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
യുവതാരം ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു പിരിയോഡിക്കൽ ത്രില്ലർ സിനിമയിൽ നായകനാകുന്നു . ജയിലർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സക്കീര്‍ മഠത്തിലാണ് സംവിധാനം ചെയ്യുന്നത്. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ച് ഷാർജയിലെ കമോൺ കേരള വേദിയിൽ വച്ച് നടന്നു.പളനിയിൽ ഒരുക്കിയ പടു കൂറ്റന്‍ സെറ്റിലാണ് ഈ ബിഗ് ബജറ്റ് ചിത്രം പൂർത്തീകരിച്ചത്.
1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ചു കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത് . ദിവ്യാപിള്ളയാണ് നായികയായി എത്തുന്നത്.
മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ് (തമിഴ് ),ബി കെ ബൈജു ,ശശാങ്കൻ, ടിജൂ മാത്യു , ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങൾ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തും
ഛായാഗ്രഹകൻ മഹാദേവൻ തമ്പി, എഡിറ്റർ ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ,, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ ബക്കർ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോസ് വർഗീസ്, കൊറിയോഗ്രാഫി കുമാർ ശാന്തി, ആക്ഷൻ പ്രഭു, സ്റ്റിൽസ് ജാഫർ എം, പി ആർ ഓ മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.