നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വിജയിയെ നേരത്തേ തീരുമാനിച്ചിരിക്കും, റിയാലിറ്റി ഷോയിൽ റിയൽ ആയി ഒന്നുമില്ല: ബിഗ് ബോസിനെതിരെ മത്സരാർത്ഥി

  വിജയിയെ നേരത്തേ തീരുമാനിച്ചിരിക്കും, റിയാലിറ്റി ഷോയിൽ റിയൽ ആയി ഒന്നുമില്ല: ബിഗ് ബോസിനെതിരെ മത്സരാർത്ഥി

  ബാക്കിയുള്ള മത്സരാർത്ഥികളെല്ലാം വെറും അലങ്കാരങ്ങൾ മാത്രമാണ്. റിയലായി ഒന്നുമില്ലാത്ത റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് എന്നും താരം

  Diandra Soares

  Diandra Soares

  • Share this:
   ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കെതിരെ ഗുരുതര ആരോപണവുമായി മത്സരാർത്ഥി. സൽമാൻ ഖാൻ അവതാരകനായി കളേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഷോയ്ക്കെതിരെയാണ് മുൻ മത്സരാർത്ഥിയായ ദിയാന്ത്ര സോറസ് രംഗത്തെത്തിയിരിക്കുന്നത്.

   ബിഗ് ബോസ് 14ാം സീസൺ അവസാനഘടത്തിൽ എത്തി നിൽക്കേയാണ് ട്വിറ്ററിലൂടെ ദിയാന്ത്ര പരിപാടിയുടെ നടത്തിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് രാത്രി സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിൽ മത്സരാർത്ഥികളായ ജാസ്മിൻ ബാസിൻ, അലി ഗോനി എന്നിവരിൽ ഒരാൾ പുറത്താകും.

   You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ്‌ വിറ്റ്‌ ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ</a

   പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് മത്സരാർത്ഥികളെ ബിഗ് ബോസ് വീട്ടിൽ തുടരുന്നതും വിജയിയെ കണ്ടെത്തുന്നതും എന്നാണ് സംഘാടകർ അറിയിച്ചത്. എന്നാൽ പ്രേക്ഷകരുടെ വോട്ടിന് ഒരു വിലയുമില്ലെന്നും വിജയിയെ സംഘാടകർ നേരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ടാകുമെന്നും ദിയാന്ത്ര പറയുന്നു.


   ബിഗ് ബോസ് 14ാം സീസണിലും വിജയിയെ സംഘാടകർ തീരുമാനിച്ചു കഴിഞ്ഞു. ബാക്കിയുള്ള മത്സരാർത്ഥികളെല്ലാം വെറും അലങ്കാരങ്ങൾ മാത്രമാണ്. റിയലായി ഒന്നുമില്ലാത്ത റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് എന്നും താരം പറയുന്നു.

   You may also like:രണ്ടു കാമുകിമാരെയും ഒന്നിച്ച് വിവാഹം ചെയ്തു; ഇനി ഒന്നിച്ച് ഗർഭിണികളാകണം; ആഗ്രഹം പ്രകടിപ്പിച്ച് യുവാവ്

   ബിഗ് ബോസ് മത്സരാർത്ഥികൾക്ക് ഓരോ ആഴ്ച്ചയും ടാസ്ക് നൽകും. കഴിഞ്ഞ ആഴ്ച്ചയിലെ ടാസ്കിൽ പരാജയപ്പെട്ട അലി ഗോനിയും ജാസ്മിൻ ബാസിനും ആയിരുന്നു. തങ്ങളിൽ ആര് പുറത്തു പോകണമെന്ന് തീരുമാനിക്കാനായിരുന്നു ബിഗ് ബോസിന്റെ നിർദേശം.

   ഇന്ന് നടക്കാനിരിക്കുന്ന എപ്പിസോഡിൽ ആരാണ് പുറത്തു പോകുന്നതെന്ന് അറിയാം. റിപ്പോർട്ടുകൾ അനുസരിച്ച് അലി ഗോനി ബിഗ് ബോസ് ഹൗസ് വിടും എന്നാണ് സൂചന. എന്നാൽ സംഘാടകർ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് ടാസ്കിൽ തിരിമറി നടത്തിയെന്ന് ദിയാന്ത്ര ആരോപിക്കുന്നു.
   Published by:Naseeba TC
   First published:
   )}