Dil Bechara Review | സുശാന്തിന്റെ അവസാന ചിത്രം; മരണഭയമില്ലാത്ത പ്രണയലോകത്തെ കിസിയും മാനിയും
അജ്ഞാതരായ ആളുകളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കൽ കിസിയുടെ ശീലമാണ്. ആരുടെയൊക്കെയോ വോട്ടുകൾ നേടി മരണത്തിൽ നിന്ന് ഓരോ ആഴ്ചയും രക്ഷപ്പെടുന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ് താനെന്നാണ് കിസി തന്നെക്കുറിച്ച് പറയുന്നത്.

Dil Bechara
- News18 Malayalam
- Last Updated: July 25, 2020, 4:23 PM IST
തൈറോയ്ഡ് ക്യാൻസർ ബാധിതയായ കിസി ബസു എന്ന കോളേജ് വിദ്യാർത്ഥിനിയിൽ തുടങ്ങുന്ന സിനിമ അവളുടെ വാക്കുകളിലൂടെ മുന്നോട്ട് പോകുന്നു. രോഗം ശ്വാസകോശത്തെയും ബാധിച്ച അവൾക്ക് ഓക്സിജൻ സപ്പോർട്ട് കൂടാതെ ജീവിക്കാനാകില്ല. അജ്ഞാതരായ ആളുകളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കൽ കിസിയുടെ ശീലമാണ്. ആരുടെയൊക്കെയോ വോട്ടുകൾ നേടി മരണത്തിൽ നിന്ന് ഓരോ ആഴ്ചയും രക്ഷപ്പെടുന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയാണ് താനെന്നാണ് കിസി തന്നെക്കുറിച്ച് പറയുന്നത്.
കോളേജിൽ വെച്ചും ക്യാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ വെച്ചും കണ്ടുമുട്ടിയ ഇമ്മാനുവൽ രാജ്കുമാർ ജൂനിയർ അഥവാ മാനിയുമായുണ്ടാകുന്ന സൗഹൃദവും പ്രണയവും കിസിയുടെ ജീവിതം മാറ്റിമറിക്കുന്നു. ഓസ്റ്റിയോ സർക്കോമ ബാധിച്ച് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്ന മാനി കടുത്ത രജനികാന്ത് ആരാധകനാണ്. താൻ ഏറെ ആരാധിക്കുന്ന അഭിമന്യു എന്ന സംഗീതജ്ഞനെ കാണുക എന്നതാണ് കിസിയുടെ ലക്ഷ്യം. തന്റെ ഇഷ്ടഗാനം മുഴുവനാക്കാതെ അയാൾ അപ്രത്യക്ഷനായത് എന്തിനാണെന്ന് അവൾക്കയാളോട് ചോദിക്കണം.
കിസിയായി പുതുമുഖം സഞ്ജന സംങ്ഘിയും മാനിയായി സുശാന്ത് സിംഗ് രാജ്പുത്തും അഭിനയിച്ചിരിക്കുന്നു. അഭിമന്യുവായി എത്തുന്നത് സൈഫ് അലി ഖാനാണ്. കിസിയുടെ മാതാപിതാക്കളായി സ്വസ്തിക മുഖർജിയും ശാശ്വത ചാറ്റർജിയും അഭിനയിച്ചിരിക്കുന്നു.
അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച മനോഹരമായ ഗാനങ്ങൾ സിനിമയുടെ മറ്റൊരു ആകർഷണമാണ്.
ജോൺ ഗ്രീൻറെ പ്രശസ്തമായ 'ദ ഫാൾട് ഇൻ അവർ സ്റ്റാർസ്' എന്ന നോവലാണ് സിനിമക്ക് ആധാരം. 2016 ൽ ഹോളിവുഡിൽ ഇതേപേരിൽ ഈ നോവൽ സിനിമയായിട്ടുണ്ട്.
ഡിസ്നി+ ഹോട്സ്റ്റാറിൽ റിലീസ് ചെയ്ത സിനിമ സബ്സ്ക്രിപ്ഷൻ ഇല്ലാത്തവർക്കും കാണാം എന്ന പ്രത്യേകതയും ഉണ്ട്. ഒടിടി പ്ലാറ്റ്ഫോമിന്റെ പരിമിതിയിലും മികച്ച ദൃശ്യാനുഭവമാണ് സിനിമ നൽകുന്നത്. കാസ്റ്റിംഗ് ഡിറക്ടറായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ആദ്യ സിനിമയാണ് 'ദിൽ ബേചാരാ'
TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില് ചികിത്സ നല്കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര് വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]
സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് 'ദിൽ ബേചാരാ'. ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കിൽ നർത്തകൻ കൂടിയായ സുശാന്തിന്റെ മനോഹരമായ നൃത്തച്ചുവടുകൾ കാണാം. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം IMDb റേറ്റിങ്ങിൽ 10/10 നേടി ചരിത്രം സൃഷ്ടിച്ച ചിത്രത്തിന് നിലവിൽ 9.8 ആണ് റേറ്റിങ്.
കോളേജിൽ വെച്ചും ക്യാൻസർ സപ്പോർട്ട് ഗ്രൂപ്പിൽ വെച്ചും കണ്ടുമുട്ടിയ ഇമ്മാനുവൽ രാജ്കുമാർ ജൂനിയർ അഥവാ മാനിയുമായുണ്ടാകുന്ന സൗഹൃദവും പ്രണയവും കിസിയുടെ ജീവിതം മാറ്റിമറിക്കുന്നു. ഓസ്റ്റിയോ സർക്കോമ ബാധിച്ച് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്ന മാനി കടുത്ത രജനികാന്ത് ആരാധകനാണ്.