HOME » NEWS » Film » DILEEP AND FELLOW ACTORS RECREATE RARAVENU SONG IN A TV PROGRAMME

Dileep | വർഷങ്ങൾക്ക് ശേഷം വീണ്ടും രാര വേണു... ഗാനവുമായി ദിലീപ്; വീഡിയോ വൈറൽ

Dileep and fellow actors recreate raravenu song in a tv programme | മിസ്റ്റർ ബട്ലറിലെ രാര വേണു... നൃത്തഗാനവുമായി ദിലീപും ഒപ്പം അഭിനേത്രികളും. വീഡിയോ വൈറൽ

News18 Malayalam | news18-malayalam
Updated: April 13, 2021, 12:36 PM IST
Dileep | വർഷങ്ങൾക്ക് ശേഷം വീണ്ടും രാര വേണു... ഗാനവുമായി ദിലീപ്; വീഡിയോ വൈറൽ
രാര വേണു
  • Share this:
മലയാളത്തിൽ ഏറെ പ്രശസ്തമാണ് ദിലീപിന്റെ രാര വേണു... എന്ന് തുടങ്ങുന്ന ഗാനം. 'മിസ്റ്റർ ബട്ലർ' എന്ന സിനിമയിൽ നിന്നുള്ളതാണ് ഈ ഗാനം. ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിലെ ഒരു വീട്ടിൽ ഷെഫായ ഗോപാലകൃഷ്ണൻ താമസിക്കാൻ വരുന്നതാണ് പ്രമേയം. ശേഷം രുചികരമായ ഭക്ഷണങ്ങൾ വച്ച് വിളമ്പി അവിടെയുള്ള സ്ത്രീകളുടെ എല്ലാം ഹീറോ ആയി മാറുന്ന ഗോപാലകൃഷ്ണൻ എന്ന കഥാപാത്രമാണ് ദിലീപിന്റേത്.

പിന്നീട് ഗോപാലകൃഷ്ണന്റെ ഫ്ലാറ്റിൽ ഭക്ഷണം പാകം ചെയ്യേണ്ടതിന്റെ ടിപ്സും മറ്റും പഠിക്കാനായി വീട്ടമ്മമാരുടെ ഒരു ഒഴുക്ക് തന്നെയുണ്ട്. അങ്ങനെയൊരു സന്ദർഭത്തിലുണ്ടാവുന്ന സാങ്കല്പിക ഗാനമാണ് രാര വേണു. ദിലീപ് ശ്രീകൃഷ്ണനായും അപ്പാർട്മെന്റിലെ സ്ത്രീകൾ ഗോപികമാരുമായാണ് ഈ രംഗം ഒരുങ്ങിയിരിക്കുന്നത്.

2000 ഏപ്രിലിന് റിലീസ് ചെയ്ത സിനിമയിലെ ഹിറ്റ്‌ ഗാനമാണ് രാര വേണു. വർഷങ്ങൾക്ക് ശേഷം അതേ ഗാനവുമായി വീണ്ടും ദിലീപെത്തുന്നു.

ടി.വി. പരിപാടിയായ കോമഡി സ്റ്റാർസ് രണ്ടാം സീസന്റെ ഫൈനൽ റൗണ്ടിലാണ് ഗാനം വീണ്ടും അരങ്ങേറിയത്. ദിലീപും ഒപ്പം നടിമാരായ അർച്ചന സുശീലൻ, ധന്യ മേരി വർഗീസ് തുടങ്ങിയവരും ആ അവതരണത്തിലുണ്ട്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. (വീഡിയോ ചുവടെ)




കൂട്ടുകാരിക്കൊപ്പം നൃത്തം ചെയ്ത് നടി അർച്ചന കവി

നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽമീഡിയയിൽ അടക്കം സജീവമാണ് താരം. ബ്ലോഗുകൾ, വെബ് സീരിയലുകൾ, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകർക്ക് മുൻപിലെത്താറുണ്ട്.

2016 ലെ 'വൺസ് അപ്പോൺ എ ടൈം തയാർ വാസ് എ കള്ളൻ', എന്ന സിനിമയിലാണ് അർച്ചന ഏറ്റവും ഒടുവിലായി വേഷമിട്ടത്. ഇതിനു ശേഷം സിനിമകളിൽ എങ്ങും അർച്ചനയെ കണ്ടില്ല. ഇതേ വർഷം തന്നെയായിരുന്നു അർച്ചനയുടെ വിവാഹവും.

Also read: കൂട്ടുകാരിക്കൊപ്പം നൃത്തം ചെയ്ത് നടി അർച്ചന കവി; രസകരമായ വീഡിയോ ശ്രദ്ധേയമാവുന്നു

ഇതിനു ശേഷം യൂട്യൂബ് വ്ലോഗർ എന്ന നിലയിലാണ് അർച്ചന സജീവമായത്. യൂട്യൂബ് ചാനലിൽ രണ്ടു പരിപാടികൾക്ക് അർച്ചന അവതാരകയായിട്ടുണ്ട്. ശേഷം ഈ വർഷം മുതൽ ഒരു വെബ് സീരീസും അർച്ചനയുടേതായുണ്ട്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഈ പറഞ്ഞതൊന്നുമല്ല. അർച്ചനയും കൂട്ടുകാരിയും ചേർന്നുള്ള നൃത്തമാണ്.

വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീർക്കുകയാണ് അർച്ചനയും സുഹൃത്തും. ജമൈക്കൻ റെക്കോർഡിസ്റ്റായ ഷോൺ പോളിന്റെ 'ടെമ്പറേച്ചർ' എന്ന ഗാനമാണ് അർച്ചന അവതരിപ്പിക്കുന്നത്.

Summary: Dileep and other female actors recreate all-time hit song Rara venu... from the Malayalam movie Mr Butler. It was presented during the grand finale of popular comedy show Comedy Stars
Published by: user_57
First published: April 13, 2021, 12:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories