• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ


Updated: June 14, 2018, 2:43 PM IST
നടി ആക്രമിക്കപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ

Updated: June 14, 2018, 2:43 PM IST
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ. പൊലീസിന്‍റെ അന്വേഷണം പക്ഷപാതപരമാണെന്നു ആരോപിച്ചാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ദിലീപ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, ദിലീപിന്‍റെ അമ്മയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

2017 ഫെബ്രുവരി 17നായിരുന്നു ഒരു സിനിമയുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കു വരികയായിരുന്ന നടി ആക്രമിക്കപ്പെട്ടത്. സംഭവത്തിന്‍റെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.

നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്‍റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. കേസിൽ ദിലീപ് ഉൾപ്പെടെ 12 പ്രതികളാണ് ഉള്ളത്. കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി പള്‍സര്‍ സുനിയും മാര്‍ട്ടിനും ജയിലിലാണ്. 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഉപാധികളോടെ ആയിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചത്.

ഓടുന്ന വാഹനത്തിൽ നടിയെ ആക്രമിച്ചെന്നും ഇതിന്‍റെ ദൃശ്യങ്ങൾ പൾസ‍ർ സുനി പക‍‍ർത്തിയിട്ടുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഇത് ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാൽ, ദൃശ്യങ്ങൾ നൽകിയാൽ ദിലീപ് ദുരുപയോഗം ചെയ്യുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. തുടർന്ന്, കോടതി ദിലീപിന്‍റെ ഹർജി തള്ളുകയായിരുന്നു.

നടിയെ ആക്രമിച്ചതിനു ശേഷമായിരുന്നു എറണാകുളം റൂറൽ എസ് പി എവി ജോർജ് ആർ ടി എഫ് രൂപീകരിച്ചത്. എന്നാൽ, ഇത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന്, ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍