• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ദിലീപിനെ കുടുക്കിയത്; പിന്നിൽ സിനിമ രംഗത്തുള്ളവരാകാം'

news18
Updated: July 19, 2018, 6:23 PM IST
'ദിലീപിനെ കുടുക്കിയത്; പിന്നിൽ സിനിമ രംഗത്തുള്ളവരാകാം'
news18
Updated: July 19, 2018, 6:23 PM IST
കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ കുടുക്കിയതാണെന്ന് പ്രമുഖ നിർമാതാവ് ജി. സുരേഷ് കുമാർ. സംഭവത്തിൽ ദിലീപിന് പങ്കില്ലെന്ന് താൻ നൂറു ശതമാനം വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൗമുദി ചാനലിലെ സ്ട്രൈറ്റ് ലൈൻ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീപിനെ കൊണ്ട് അങ്ങനെയൊരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ ദിലീപിനെ കുടുക്കിയതിന് പിന്നിൽ എന്തെങ്കിലും ലക്ഷ്യം കാണും. അല്ലെങ്കിൽ ആരെങ്കിലും കാണും. അത് ഞാൻ പറയാൻ പാടില്ല. സിനിമ രംഗത്തു നിന്നുള്ളവരാകാം ചിലപ്പോൾ. അല്ലെങ്കിൽ പുറത്തു നിന്നുള്ളവരും ചേർന്നാകാം- സുരേഷ് കുമാർ വ്യക്തമാക്കി.

തന്റെ സിനിമയിലൂടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീപ് സിനിമയിലെത്തിയതെന്നും അന്നു മുതൽ ദിലീപിനെ അറിയാമെന്നും അങ്ങനെയൊരു മോശപ്പെട്ട കാര്യത്തിന് ദിലീപ് പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുരേഷ് കുമാർ പറയുന്നു. സംഭവത്തിൽ ദിലീപ് തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അങ്ങനെ ഒരാളാണെങ്കിൽ ഇത്തരത്തിലൊരു കാര്യം ചെയ്യില്ലെന്നും ഇത് തന്റെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിനിരയായ കുട്ടിയോട് അടുപ്പമുണ്ടെന്നും അവരോട് നൂറു ശതമാനം സങ്കടമുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു. പൾസർ സുനി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും ഇതും ഇതിനപ്പുറവും ചെയ്യുമെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെയാണ് കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറയുന്നു. പൊലീസ് അന്വേഷണം ശരിയല്ലെന്ന് പറഞ്ഞ് വിവാദങ്ങളുണ്ടാക്കാൻ തനിക്ക് താത്പര്യമില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കുന്നു.

ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയിൽ വിവാദങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സുരേഷ് കുമാറിന്റെ പ്രതികരണം.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍