• HOME
  • »
  • NEWS
  • »
  • film
  • »
  • Tamannaah | തമന്നയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദിലീപ് ചിത്രം 'ബാന്ദ്ര' യുടെ അണിയറപ്രവര്‍ത്തകര്‍

Tamannaah | തമന്നയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദിലീപ് ചിത്രം 'ബാന്ദ്ര' യുടെ അണിയറപ്രവര്‍ത്തകര്‍

തമന്നയുടെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് ബാന്ദ്ര

  • Share this:

    തെന്നിന്ത്യന്‍ താര സുന്ദരി തമന്നക്ക് ജന്മദിനാശംസകൾ നേർന്ന് ദിലീപ് ചിത്രം ബാന്ദ്രയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം വിനായക അജിത്ത് ആണ്.

    തമന്നയുടെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രീകരണത്തിനിടെ തമന്ന അടുത്തിടെ സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്.

    തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം – സാം സി എസ്, എഡിറ്റിംഗ് – വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ – നോബിള്‍ ജേക്കബ്, കലാസംവിധാനം – സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ.

    Published by:Arun krishna
    First published: