കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം 'ശുഭരാത്രി'യില്‍ ദിലീപും സിദ്ദിഖും

ചിത്രത്തില്‍ അനു സിത്താരയാണ് നായിക

News18 Malayalam
Updated: March 3, 2019, 3:04 PM IST
കോടതി സമക്ഷം ബാലന്‍ വക്കീലിനു ശേഷം 'ശുഭരാത്രി'യില്‍ ദിലീപും സിദ്ദിഖും
ദിലീപ്
  • Share this:
കൊച്ചി: കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ്, സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസന്‍ കെ പി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'ശുഭരാത്രി' പ്രഖ്യാപിച്ചു. 'അയാള്‍ ജീവിച്ചിരിപ്പുണ്ട് ' എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക.

നെടുമുടി വേണു, സായി കുമാര്‍, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

Also Read: PHOTOS: ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്‌സുള്ള സുന്ദരി

അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ശുഭരാത്രിയുടെ സംഗീത സംവിധാനം ബിജി ബാലിന്റേതാണ്. അബ്ബാം മൂവീസ്സ് റിലീസ് വിതരണത്തിനെത്തിക്കുന്ന സിനിമയുടെ ചിതീകരണം മാര്‍ച്ച് പന്ത്രണ്ടിനാണ് ആരംഭിക്കുന്നത്.

First published: March 3, 2019, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading