ഇടവേളക്ക് ശേഷം ദിലീപ്- റാഫി ടീം വീണ്ടും; ചിത്രം 'എന്റർ ദി ഡ്രാഗണ്‍'

റാഫിയുടെ തിരക്കഥയിൽ നവാഗതനായ സജി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

News18 Malayalam | news18-malayalam
Updated: November 22, 2019, 10:28 AM IST
ഇടവേളക്ക് ശേഷം ദിലീപ്- റാഫി ടീം വീണ്ടും; ചിത്രം 'എന്റർ ദി ഡ്രാഗണ്‍'
News18 Malayalam
  • Share this:
ചെറിയ ഇടവേളക്ക് ശേഷം ദിലീപ് -റാഫി കൂട്ടുകെട്ട് വീണ്ടും വരുന്നു. പുതിയ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. സൂപ്പർ ഹിറ്റ് സിനിമകളിലൂടെ മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സൂപ്പർ ഹിറ്റ്‌ കോമഡി എന്റർറ്റെയ്നറുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് ഇരുവരുടെയും.

റാഫിയുടെ തിരക്കഥയിൽ നവാഗതനായ സജി സുകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'എന്റർ ദ ഡ്രാഗൺ'

എന്ന് പേരിട്ടിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ഗണത്തിലുള്ള ചിത്രം നിർമ്മിക്കുന്നത് മിനിസ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ്.

രണ്ടാമൂഴം: എം.ടി നൽകിയ കേസ് നിലനിൽക്കുമെന്ന് കോടതി; വി.എ ശ്രീകുമാറിന്‍റെ ഹർജി തള്ളി

2020 ഓണം റിലീസ് ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ചൈനയാണ്. മാർഷ്യൽ ആർട്സ് ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം ഒരു പരിപൂർണ്ണ ഫാമിലി ഫെസ്റ്റിവൽ ചിത്രമായിരിക്കും.
First published: November 22, 2019, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading