നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Dileep | ദിലീപിന് ഇന്ന് പിറന്നാള്‍; 'വോയ്‌സ് ഓഫ് സത്യനാഥന്‍' സെറ്റില്‍ കേക്ക് മുറിച്ച് ആഷോഷം

  Happy Birthday Dileep | ദിലീപിന് ഇന്ന് പിറന്നാള്‍; 'വോയ്‌സ് ഓഫ് സത്യനാഥന്‍' സെറ്റില്‍ കേക്ക് മുറിച്ച് ആഷോഷം

  ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.

  Image Facebook

  Image Facebook

  • Share this:
   ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ ദിലീപിന് ഇന്ന് പിറന്നാള്‍. ഇത്തവണത്തെ പിറന്നാള്‍ ആഘോഷം വോയ്‌സ് ഓഫ് സത്യനാഥന്‍ സെറ്റിലാണ്. ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി.

   1967 ഒക്ടോബര്‍ 27 നാണ് ആലുവ സ്വദേശി പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മൂത്ത മകനായി ഗോപാലകൃഷ്ണന്റെ ജനനം. സിനിമയിലെത്തിയതോടെ പേര് ദിലീപ് എന്നാക്കുകയായിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങള്‍ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായകനായത്.

   കേശു ഈ വീടിന്റെ നാഥന്‍, പ്രൊഫ.ഡിങ്കന്‍, ഓണ്‍ എയര്‍ ഈപ്പന്‍, ഖലാസി ഇവയാണ് ദിലീപിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

   സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാ ടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നിവക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.


   ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്.

   ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്.   ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ജിതിന്‍ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം. ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്‌സണ്‍ പൊടുത്താസ്, മേക്കപ്പ്- റോണെക്‌സ് സേവിയര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍- മുബീന്‍ എം. റാഫി, സ്റ്റില്‍സ്- ഷാലു പേയാട്, പി.ആര്‍.ഒ- മഞ്ജു ഗോപിനാഥ്, പി. ശിവപ്രസാദ് ഡിസൈന്‍- ടെന്‍ പോയിന്റ്.
   Published by:Jayesh Krishnan
   First published:
   )}