• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിസ്മയിപ്പിക്കാൻ ദിലീഷ് പോത്തനും ചേതനും; 'മി‍ഡ്നൈറ്റ് റൺ' ശനിയാഴ്ച പ്രദർശിപ്പിക്കും


Updated: July 20, 2018, 5:46 PM IST
വിസ്മയിപ്പിക്കാൻ ദിലീഷ് പോത്തനും ചേതനും; 'മി‍ഡ്നൈറ്റ് റൺ' ശനിയാഴ്ച പ്രദർശിപ്പിക്കും

Updated: July 20, 2018, 5:46 PM IST
തിരുവനന്തപുരം: ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ദിലീഷ് പോത്തനും സംസ്ഥാന അവാർഡ് ജേതാവായ ബാലതാരം ചേതൻ ജയലാലും അഭിനയിക്കുന്ന 'മിഡ്നൈറ്റ് റൺ' കേരള രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട് ഫിലിം ഫെസ്റ്റിവലിൽ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ശനിയാഴ്ച പ്രദർശിപ്പിക്കും.

രമ്യാ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മിഡ്നൈറ്റ് റണ്ണിന്റെ കഥ ബി.ടി അനില്‍കുമാറിന്റേതാണ്.

ഒറ്റ രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് 14 മിനിറ്റ് ദൈർഘ്യമുള്ള റിയലിസ്റ്റിക് ത്രില്ലർ സ്വഭാവത്തിലുള്ള ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ദിലീഷിനും ചേതനും ഒപ്പം ഒരു ട്രക്കും സിനിമയിലെ പ്രധാനഭാഗമാകുന്നുണ്ട്.

മാലിന്യക്കൂനയിൽ നിന്ന് റോഡിലേക്ക് എത്തുന്ന ചേതന്റെ കഥാപാത്രം ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ ദിലീഷ് ഓടിച്ചുവരുന്ന ട്രക്കിൽ കയറുന്നു. ഡ്രൈവറുമായി ചങ്ങാത്തം കൂടാനുള്ള ശ്രമം പരാജയപ്പെടുന്നതോടെ ആ യാത്ര അവനെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ലാതായി തീരുന്നു. ഇനി തനിക്ക് രക്ഷയില്ലെന്ന തോന്നല്‍ അവനെ പിടികൂടുന്നു. പേടി എങ്ങനെയാണ് മനുഷ്യനെ മാറ്റിമറിക്കുന്നതെന്ന് ചിത്രം കാട്ടിത്തരുന്നു.

ശനിയാഴ്ച വൈകിട്ട് 6.30ന് നിളാ തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. കലി, അങ്കമാലി ഡയറീസ്, സോളോ, വിജയ്-എ.ആര്‍ മുരുഗദോസ് ചിത്രം എന്നിവയിൽ ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് മിഡ് നൈറ്റ് റണ്ണിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. കിരണ്‍ ദാസ് എഡിറ്റിംഗും രംഗനാഥ് രവി സൗണ്ട് ഡിസൈനും ചെയ്തിരിക്കുന്നു. ശങ്കര്‍ ശർമയാണ് പശ്ചാത്തല സംഗീതം. സതീഷ് എരിയലത്താണ് നിമാണം.
ആഷിക്ക് എസ് കലാസംവിധാനവും സിജി നോബല്‍ തോമസ് കോസ്റ്റ്യൂം ഡിസൈനിംഗും ബെന്നി കട്ടപ്പന നിർമാണ നിര്‍വഹണവും ചെയ്തിരിക്കുന്നു.

 
First published: July 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍