നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Dilip Kumar Birth Anniversary | ഇന്ന് ദിലീപ് കുമാറിന്റെ ജന്മവാർഷികം: ബോളിവുഡിലെ ആദ്യ സൂപ്പർസ്റ്റാർ അവിസ്മരണീയമാക്കിയ സിനിമകൾ

  Dilip Kumar Birth Anniversary | ഇന്ന് ദിലീപ് കുമാറിന്റെ ജന്മവാർഷികം: ബോളിവുഡിലെ ആദ്യ സൂപ്പർസ്റ്റാർ അവിസ്മരണീയമാക്കിയ സിനിമകൾ

  ആറ് പതിറ്റാണ്ടോളം നീണ്ട തന്റെ സിനിമാ ജീവിതത്തിനിടയിൽ ഓരോ തവണ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച അതുല്യ നടനാണ് ദിലീപ് കുമാർ

  ദിലീപ് കുമാർ

  ദിലീപ് കുമാർ

  • Share this:
   ബോളിവുഡിലെ (Bollywood) ഇതിഹാസ നടൻ (Legendary Actor) ദിലീപ് കുമാർ (Dilip Kumar) 1922 ഡിസംബർ 11 നാണ് പെഷവാറിൽ ജനിച്ചത്. ആറ് പതിറ്റാണ്ടോളം നീണ്ട തന്റെ സിനിമാ ജീവിതത്തിനിടയിൽ ഓരോ തവണ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവെച്ച അതുല്യ നടനാണ് അദ്ദേഹം. സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച അദ്ദേഹത്തിന്റെ ചില സിനിമകൾ (Movies) ഏതൊക്കെയെന്ന് നോക്കാം.

   ദാഗ് (1952)

   ഈ ചിത്രത്തിലെ അഭിനയത്തിനാണ് ദിലീപ് കുമാറിന് മികച്ച നടനുള്ള പുരസ്കാരം ആദ്യമായിലഭിച്ചത്.

   മുഗൾ-ഇ-അസം (1960)

   ദിലീപ് കുമാർ സലിം രാജകുമാരന്റെ വേഷം അവതരിപ്പിച്ച ഈ ചിത്രത്തിൽ അനാർക്കലിയായി അഭിനയിച്ച മധുബാലയുമൊത്തുള്ള പ്രകടനത്തിലൂടെ പ്രണയരംഗങ്ങൾക്ക് പുതിയ മാനം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

   നയാ ദൗർ (1957)

   ബി ആർ ചോപ്രയുടെ ഈ ചിത്രം വാണിജ്യവിജയമായതിനോടൊപ്പം നിരൂപകപ്രശംസയും നേടി.

   മധുമതി (1958)

   ദിലീപ് കുമാറും വൈജയന്തിമാലയും അഭിനയിച്ച ബിമൽ റോയിയുടെ പ്രശസ്തമായ ചിത്രമാണ് 'മധുമതി'. പുനർജന്മത്തെ പ്രമേയമാക്കിയ ആദ്യകാല ചിത്രങ്ങളിൽ ഒന്നായിരുന്നു അത്.

   ഗംഗാ ജമുന (1961)

   ദിലീപ് കുമാർ നിർമ്മിച്ച ഒരേയൊരു ചിത്രമായിരുന്നു ഇത്. ഒരു കൊള്ളക്കാരനാകാൻ നിർബന്ധിതനായ നിഷ്കളങ്കനായ മനുഷ്യനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ദിലീപ് കുമാർ ഒരുപക്ഷെ തന്റെ കരിയറിലെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്ന് കാഴ്ച വെച്ചത് ഈ ചിത്രത്തിലായിരിക്കും.

   റാം ഔർ ശ്യാം (1967)

   ബോക്‌സ് ഓഫീസിൽ തുടർച്ചയായി തിരിച്ചടി നേരിട്ട ദിലീപ് കുമാർ 'റാം ഔർ ശ്യാം' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ശക്തമായ തിരിച്ചു വരവ് നടത്തിയത്.

   ദേവദാസ് (1955)

   ശരത്ചന്ദ്ര ചതോപാധ്യായയുടെ ഒരു നോവെല്ലയെ അടിസ്ഥാനമാക്കി നിർമിച്ച ഈ ചിത്രത്തിൽ ഒരു ദുരന്ത കാമുകന്റെ വേഷമാണ് ദിലീപ് കുമാർ അവതരിപ്പിച്ചത്. ദേവദാസ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. അയോവ സർവകലാശാല തിരഞ്ഞെടുത്ത മികച്ച 10 ബോളിവുഡ് ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത് ഈ ചിത്രമാണ്.

   ശക്തി (1982)

   മുതിർന്ന അഭിനേതാക്കളായ ദിലീപ് കുമാറും അമിതാഭ് ബച്ചനും ഒരുമിച്ച് സ്‌ക്രീൻ പങ്കിട്ട ഒരേയൊരു ചിത്രമെന്ന നിലയിൽ ശ്രദ്ധേയമായ സിനിമയാണ് 'ശക്തി'. സംവിധായകൻ രമേഷ് സിപ്പിയുടെ ഏറ്റവും മികച്ച സൃഷ്ടിയായി കണക്കാക്കപ്പെടുന്ന ഈ ചിത്രം സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

   മഷാൽ (1984)

   സാഹചര്യം മൂലം പ്രതികാരത്തിന് വേണ്ടി കുറ്റകൃത്യത്തിലേക്ക് തിരിയേണ്ടി വരുന്ന ബഹുമാന്യനും, നിയമം കൃത്യമായി പാലിക്കുന്നയാളുമായ ഒരു പൗരന്റെ വേഷം ദിലീപ് കുമാർ അവതരിപ്പിച്ച ചിത്രമാണ് ഇത്.

   Summary: Dilip Kumar was one of the greatest institutions of Hindi cinema who bedazzled the audiences each time he appeared on screen in his near-six decades career
   Published by:user_57
   First published: