മമ്മൂട്ടിയും മോഹൻലാലും ദിലീപും ജയറാമും ചാക്കോച്ചനും ഒരു ഫ്രെയിമിൽ; ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഡിന്നർ സെൽഫി
മമ്മൂട്ടിയും മോഹൻലാലും ദിലീപും ജയറാമും ചാക്കോച്ചനും ഒരു ഫ്രെയിമിൽ; ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഡിന്നർ സെൽഫി
“സുഹൃത്തുക്കൾ നിങ്ങൾക്ക് ഭക്ഷണം വാങ്ങി തരും; ഏറ്റവും അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണം കഴിക്കും” - ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുന്ന വരികളാണിത്.
നടന് ഉണ്ണി മുകുന്ദന് ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, സിദ്ധിഖ്, ഉണ്ണി മുകുന്ദന് എന്നിവര്‍ ഒന്നിച്ചുള്ള സെല്‍ഫി പകര്‍ത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. “സുഹൃത്തുക്കൾ നിങ്ങൾക്ക് ഭക്ഷണം വാങ്ങി തരും; ഏറ്റവും അടുത്ത സുഹൃത്തുക്കൾ നിങ്ങളുടെ ഭക്ഷണം കഴിക്കും” - ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദൻ കുറിച്ചിരിക്കുന്ന വരികളാണിത്. സൗഹൃദത്തെ ഇതിലും നന്നായി വ്യക്തമാക്കാൻ പറ്റിയ വരികൾ വേറെയില്ല.
എല്ലാവരുമൊന്നിച്ച് ഡിന്നർ കഴിച്ചതിന് ശേഷമുള്ള ഒരു സെൽഫിയാണിത് എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. ദിലീപിന്റെയും ജയറാമിന്റെയും മൊട്ട ലുക്ക് ഈ ഫോട്ടോ വന്നതിൽ പിന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിനായുള്ള ഗെറ്റപ്പ് ചേഞ്ച് കാരണമാണ് ദിലീപ് മൊട്ടയടിച്ചിരിക്കുന്നത്. ജയറാമാകട്ടെ തന്റെ പുതിയ സംസ്കൃത ചിത്രമായ 'നമോ'ക്ക് വേണ്ടിയും.
മാമാങ്കത്തിലെ കൈയടി നേടിയ കഥാപാത്രത്തിന് ശേഷം മേപ്പടിയാൻ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിക്കുന്നത്. മാമാങ്കത്തിന് വേണ്ടി കഠിനപ്രയത്നം നടത്തി നേടിയെടുത്ത ശരീരത്തിൽ മാറ്റം വരുത്തി വണ്ണവും കുടവയറും വെച്ച ലുക്കിലാണ് പുതിയ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.