ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവും അതിനെ തുടര്‍ന്നുണ്ടായ അന്തരീക്ഷ മലിനീകരണവും ലഘുവായി ചിത്രീകരിക്കുന്നവര്‍ക്കെതിരെ സംവിധായകന് ആഷിക് അബു. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിക്കാന്‍ ഉയര്‍ന്നുവന്ന വാദങ്ങളും മാലിന്യപ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ചൂണ്ടിക്കാട്ടിയുള്ള മാനുവല്‍ റോണി എന്നയാളുടെ ആക്ഷേപ ഹാസ്യ പോസ്റ്റ് പങ്കുവെച്ചാണ് ആഷിക് അബു ബ്രഹ്മപുരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്.
‘ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല, തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന് വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല , എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു, എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ആഷിക് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്ളത്.
View this post on Instagram
ബ്രഹ്മപുരം വിഷയത്തില്‍ സിനിമാ താരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നിരുന്നു. പിന്നാലെ ചര്‍ച്ച ഗുരുതരമായതോടെ മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.