'മോഹന്‍ലാല്‍ പുലിയെ പിടിക്കുന്ന സിനിമ ചന്ദനക്കുറി തൊട്ടു വെളുപ്പിനെ പോയി കാണും': സിനിമാകാണൽ ശീലത്തിനെതിരേ വിമർശനവുമായി അടൂർ

''ഡിജിറ്റൽ ടെക്നോളജി വന്നശേഷം വഴിയിലൂടെ പോകുന്നവർ പോലും സിനിമ എടുക്കുന്നു''

News18 Malayalam | news18-malayalam
Updated: October 29, 2019, 6:44 PM IST
'മോഹന്‍ലാല്‍ പുലിയെ പിടിക്കുന്ന സിനിമ ചന്ദനക്കുറി തൊട്ടു വെളുപ്പിനെ പോയി കാണും': സിനിമാകാണൽ ശീലത്തിനെതിരേ വിമർശനവുമായി അടൂർ
അടൂർ ഗോപാലകൃഷ്ണൻ
  • Share this:
തിരുവനന്തപുരം: മലയാളികളുടെ സിനിമാ ആസ്വാദന സംസ്കാരം താഴ്ന്നുപോയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.  ഡിജിറ്റൽ ടെക്നോളജി വന്നശേഷം വഴിയിലൂടെ പോകുന്നവർ പോലും സിനിമ എടുക്കുന്നുവെന്നും അടൂർ പറഞ്ഞു. കോളജ് വിദ്യാഭ്യാസ വകുപ്പും കേരള ചലച്ചിത്ര അക്കാദമിയും സിഡിറ്റും വിമെൻസ് കോളജ് മലയാളവിഭാഗവും ചേർന്നു സംഘടിപ്പിച്ച ചലച്ചിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോഹൻലാൽ പുലിയെ പിടിക്കാൻ പോകുന്ന സിനിമ ചന്ദനക്കുറിയൊക്കെ ഇട്ട് വെളുപ്പിനെ തന്നെ തിയറ്ററിൽ പോയി കാണുന്നവരായി മലയാളി പ്രേക്ഷകർ മാറി. ബിഎയും എംഎയുമൊക്കെ നേടിയ അഭ്യസ്ത വിദ്യരായ ആളുകളും അധ്യാപകരുമൊക്ക ഇക്കൂട്ടത്തിലുണ്ട്. സിനിമയോടുള്ള ഈ സമീപനം അപമാനകരമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇന്നും ഇന്നലെയുമൊക്കെ ഭേദപ്പെട്ട മികച്ച സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതൊക്കെ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആഘോഷങ്ങൾ മലയാളസിനിമയിൽ നടക്കുന്നതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Also Read- പൃഥ്വിയുടെ അരികത്തെ കുഞ്ഞുവാവക്ക് ഇന്ന് പിറന്നാൾ

ഇന്ന് സിനിമയെടുക്കാൻ ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതയോ ഒന്നും അറിയണമെന്നില്ല. ഇന്ത്യയിലെയും ലോകത്തെയും മികച്ച സിനിമകൾ കാണാതെയും ഒരു തരത്തിലുള്ള അറിവുകളും സമ്പാദിക്കാതെയുമാണ് ഈ സിനിമാപിടിത്തം. സിനിമ എടുക്കാമെന്നല്ലാതെ ഇതു കാണാൻ ആളുണ്ടാവില്ല എന്നതാണു ഫലം. ആരും കാണാൻ വന്നില്ലെങ്കിലുള്ള ആക്ഷേപം കാണികൾക്കു നിലവാരം ഇല്ലെന്നായിരിക്കും. അല്ലെങ്കിൽ ആർട് ഫിലിം എന്ന് അധിക്ഷേപിക്കും. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണ് ഇത്.

സ്കൂളിലെ കുട്ടികൾ ഇപ്പോൾ കൂട്ടത്തോടെ സിനിമ എടുക്കുകയാണ്. കുട്ടികളുടെ താൽപര്യമല്ല അധ്യാപകരുടെ നിർബന്ധ ബുദ്ധിയാണ്. ഇതു കുട്ടികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യും. ഈ പ്രായത്തിൽ കൂട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും വളരുകയാണു വേണ്ടതെന്നും അടൂർ പറഞ്ഞു.

First published: October 29, 2019, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading