മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തുന്ന റിലീസായി മാറിയിരിക്കുകയാണ് മരക്കാര്‍. തിയേറ്റര്‍-ഒടിടി വിവാദങ്ങള്‍ക്കിടയിലും മരക്കാര്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചിരുന്നത്. അവസാനമായി ഇറങ്ങിയ ആന്റണി പെരുമ്പാവൂരിന്റെ സിനിമാ ട്രെയിലറും ആവേശം കൂട്ടിയെന്ന് പറയാം.
മരക്കാറിന്റെ പ്രിവ്യു ഷോ കണ്ടതിന് ശേഷം സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ച് സഹനിര്‍മ്മാതാവ് സി ജെ റോയ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാള സംവിധായകനായ അല്‍ഫോന്‍സ് പുത്രന് (Alphonse Puthren).
'മരക്കാര്‍ എന്ന സിനിമ ഞാന്‍ കണ്ടു. നമ്മള് ചെറുപ്പം തൊട്ട് കണ്ടുവരുന്ന ഒന്നാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കോമ്പിനേഷനിലുള്ള ചിത്രങ്ങള്‍. അവര്‍ മുന്‍പ് ഒന്നിച്ച കാലാപാനി ലാര്‍ജ് സ്കെയിലില്‍ ഉള്ള ഒരു സിനിമയായിരുന്നു. കാലാപാനിയേക്കാളും കുറച്ചുകൂടി വലിയ സ്കെയിലിലുള്ള ചിത്രമാണ് മരക്കാറെന്നാണ് അല്‍ഫോന്‍സ് പുത്രന് പറയുന്നത്.
സിനിമയെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്നും സിനിമ കണ്ട ഒരു പ്രേക്ഷകന് എന്ന നിലയില്‍ സിനിമ എനിക്ക് ഇഷ്ടപ്പെട്ടുവെനന്നും അല്‍ഫോന്‍സ് പുത്രന് പറയുന്നു.
:ഇനി നിങ്ങള്‍ പോയി കാണണം. ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍നിന്ന് കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ സൂചനകള്‍ ലഭിച്ചേക്കാം. അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തത്' , ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയ വീഡിയോയില്‍ അല്‍ഫോന്‍സ് പറയുന്നു.
Also Read - 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
Also Read - തീയറ്ററുകൾ കിട്ടാനില്ല; IFFK ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നിൽ മരക്കാറോ?
രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.