തമിഴകത്തിന്റെ ‘ഇസൈജ്ഞാനി’ ഇളയരാജ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സിനിമക്കായി പാട്ടൊരുക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ അല്‍ഫോണ്‍സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഒരു സിനിമയ്ക്കായി ഇളയരാജ സാറുമായി ഒന്നിക്കുന്നു എന്ന് അല്‍ഫോണ്‍സാണ് ആരാധകരെ അറിയിച്ചത്. റോമിയോ പിക്ചേഴ്സുമായുള്ള സിനിമയ്ക്ക് ശേഷമായിരിക്കും ഇത് എന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി.
View this post on Instagram
റോമിയോ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തിന്റെ അണിയറയിലാണ് അല്‍ഫോണ്‍സ് ഇപ്പോഴുള്ളത്. നേരം, പ്രേമം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നയന്‍താര, പൃഥ്വിരാജ് എന്നിവരെ പ്രധാന വേഷങ്ങളിലെത്തിച്ച ഗോള്‍ഡ് ആണ് അല്‍ഫോണ്‍സ് പുത്രന്റെ അവസാനമായി ഇറങ്ങിയ ചിത്രം. നിര്‍മ്മാതാക്കള്‍ക്ക് സാമ്പത്തികമായി നഷ്ടം വന്നില്ലെങ്കിലും തിയേറ്ററുകളില്‍ ഗോള്‍ഡ് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.