സ്ഥിരം വരുന്ന ബിൽ പരമാവധി 1700 രൂപ; ഷോക്ക് അടിപ്പിക്കുന്ന പുതിയ കറന്റ് ബിൽ പോസ്റ്റ് ചെയ്‌ത്‌ സംവിധായകൻ അനീഷ് ഉപാസന

Director Aniesh Upasana shares the electricity bill that literally put him in shock | ഷോക്ക് അടിപ്പിച്ച കറന്റ് ബില്ലുമായി സംവിധായകൻ അനീഷ് ഉപാസന

News18 Malayalam | news18-malayalam
Updated: June 12, 2020, 9:50 AM IST
സ്ഥിരം വരുന്ന ബിൽ പരമാവധി 1700 രൂപ; ഷോക്ക് അടിപ്പിക്കുന്ന പുതിയ കറന്റ് ബിൽ പോസ്റ്റ് ചെയ്‌ത്‌ സംവിധായകൻ അനീഷ് ഉപാസന
അനീഷ് ഉപാസന
  • Share this:
2019 ഒക്ടോബറിൽ സംവിധായകൻ അനീഷ് ഉപാസന പോസ്റ്റ് ചെയ്ത ഒരു ബിൽ ചർച്ചയായിരുന്നു. റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച ശേഷം വന്ന 4.32 ലക്ഷത്തിന്റെ ബിൽ പോസ്റ്റ് ചെയ്തായിരുന്നു അനീഷ് അന്ന് ശ്രദ്ധാകേന്ദ്രമായത്.

Also read: അത് വെറുമൊരു ഫോട്ടോഷൂട്ടായിരുന്നില്ല; അനുശ്രീ പോസ് ചെയ്തത് അടിയൊഴുക്കുള്ള നദിയിൽ

എന്നാലത് സൊമാലിയയിൽ ആയത് കൊണ്ട് അവിടുത്തെ ഷില്ലിംഗ് നിരക്കാണ് കാണിച്ചിരുന്നത്. സൊമാലിയയിൽ ഷൂട്ടിങ്ങിന് പോയപ്പോൾ കഴിച്ച ഭക്ഷണത്തിന്റെ കണക്കായിരുന്നു അത്. അന്നത്തെ വിനിമയ നിരക്കനുസരിച്ച് 53,000 രൂപയോളം ആയിരുന്നു ആ ബിൽ തുക.

ഇപ്പോൾ മറ്റൊരു ബില്ലുമായി എത്തുകയാണ് മാറ്റിനി, സെക്കൻഡ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനും മലയാള സിനിമ രംഗത്തെ മികച്ച സെലിബ്രിറ്റി നിശ്ചല ഛായാഗ്രാഹകനും എഴുത്തുകാരനുമൊക്കെയായ അനീഷ് ഉപാസന.

Also read: സെയ്‌ഫ് അലി ഖാനെ വിവാഹം ചെയ്യരുതെന്ന് പലരും താക്കീതു ചെയ്തു: കാരണം വെളിപ്പെടുത്തി കരീന കപൂർ

അന്നത്തെ ബില്ല് നല്കിയതിനേക്കാൾ വലിയ ഞെട്ടലാണ് അനീഷിന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കറന്റ് ബിൽ വന്നു. അതൊന്നു പോസ്റ്റ് ചെയ്‌ത്‌. സ്ഥിരം വരാറുള്ളത് പരമാവധി 1700 രൂപയാണെന്നു അനീഷ് പറയുന്നു. എന്നാൽ ഇപ്പോഴാകട്ടെ അത് 11,273യും. മാസങ്ങളുടെ ബിൽ ആണെങ്കിലും ഭീമമായ തുക അടിച്ചു വന്ന ബില്ലിനെ 'കരണ്ട് തിന്നുന്ന ബിൽ വന്നിട്ടുണ്ട്' എന്ന ക്യാപ്‌ഷനോടുകൂടിയാണ് അനീഷ് പോസ്റ്റ് ചെയ്യുന്നത്.First published: June 12, 2020, 9:50 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading