HOME » NEWS » Film » DIRECTOR ANOOP SATHYAN FACEBOOK POST RV

ഒറ്റ ടേക്കിൽ നടി റിമയെ 'ശല്യം' ചെയ്ത് കൈയടി നേടി; ആദ്യം ക്ലാപ്പടിക്കാൻ ഏറെ ബുദ്ധിമുട്ടി; സംവിധായകന്റെ കുറിപ്പ്

ഏഴ് സുന്ദര രാത്രികളുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ ഓർമകൾ പങ്കുവെച്ചുകൊണ്ടുള്ള അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

News18 Malayalam | news18-malayalam
Updated: June 25, 2020, 9:43 PM IST
ഒറ്റ ടേക്കിൽ നടി റിമയെ 'ശല്യം' ചെയ്ത് കൈയടി നേടി; ആദ്യം ക്ലാപ്പടിക്കാൻ ഏറെ ബുദ്ധിമുട്ടി; സംവിധായകന്റെ കുറിപ്പ്
News18 Malayalam
  • Share this:
ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റാക്കിയ സംവിധായകനാണ് അനൂപ് സത്യൻ. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ. ലാൽജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിൽ അസോസിയേറ്റായാണ് അനൂപ് സംവിധാനരംഗത്തേക്ക് വരുന്നത്.

ഏഴ് സുന്ദര രാത്രികളുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ ഓർമകൾ പങ്കുവെച്ചുകൊണ്ടുള്ള അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധാന രംഗത്ത് മാത്രമല്ല, സിനിമയിൽ ഒരു ഷോട്ടിൽ അഭിനേതാവായും എത്തിയിട്ടുണ്ട് അനൂപ്. പേടികൊണ്ട് ജൂനിയർ ആർടിസ്റ്റ് പിന്മാറിയപ്പോഴാണ് ആ വേഷം അനൂപിലേക്ക് എത്തിയത്.

ഫേസ്ബുക്കിൽ അനൂപ് എഴുതിയ കുറിപ്പിൽ നിന്നും....

‘2013 അവസാനമാണ് ലാൽ ജോസ് സർ ചിത്രമായ ഏഴ് സുന്ദര രാത്രികളിൽ ക്ലാപ് ബോയ് ആയി ഞാൻ ചേരുന്നത്. അച്ഛൻ സിനിമാ സംവിധായകൻ ആണെങ്കില്‍ കൂടി, എന്റെ ജീവിതത്തിൽ ഞാൻ കാണുന്ന മൂന്നാമത്തെ സിനിമാ ഷൂട്ട് കൂടിയായിരുന്നു ഇത്. പിൻഗാമി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ഞാൻ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ മോഹൻലാൽ എന്നൊരാൾ ഉണ്ടായതുകൊണ്ട് ഫിലിംമേക്കിങിലേയ്ക്കൊന്നും എന്റെ നോട്ടം എത്തുമായിരുന്നില്ല.

സിനിമയിൽ ക്ലാപ്പ് അടിക്കാൻ തന്നെ ഒരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിരുന്നു. ചിത്രങ്ങൾ നോക്കിയാൽ മനസിലാകും. ഒരു സംവിധായകന്റെ മകനായിരുന്നിട്ടുകൂടി എന്തുകൊണ്ടാണ് ഇവനിത് നന്നായി ചെയ്യാത്തതെന്ന് പലരും പറയുന്നുണ്ടായിരുന്നു. ആദ്യ മൂന്ന് ദിവസം ലാൽ ജോസ് സാറും ക്ഷമിച്ചു. എന്നാൽ പിന്നെ പിന്നെ തെറ്റുവരുത്തിയാൽ എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി. അതെന്നെ ഒരുപാട് സഹായിച്ചു.

TRENDING:മണ്ണാർക്കാട് ഏഴു വയസുകാരനെ അമ്മ കുത്തിക്കൊന്നു; യുവതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട് [NEWS]മൂന്ന് തവണ വാതിലിൽ മുട്ടുക; പിന്നെ 'അബ്രാ കഡാബ്രാ' എന്ന് ഉച്ചത്തിൽ പറയുക; സോഷ്യൽമീഡിയയിൽ ചിരി പടർത്തിയ ഓൺലൈൻ ഡെലിവറി [NEWS]Fair & Lovely | ഇനി 'ഫെയർ' ഇല്ല; വിമർശനങ്ങൾക്കൊടുവിൽ പേര് മാറ്റാൻ തയ്യാറായി യൂണിലീവർ [NEWS]

അങ്ങനെ ക്ലാപ്പ് ബോർഡിനെ ഇഷ്ടപ്പെടാൻ തുടങ്ങി. അതെന്നെ ക്യാമറ ലെൻസുകളുടെ റേഞ്ചിനെപറ്റിയും ഷോട്ട് ഡിവിഷനെപറ്റിയും അഭിനയിക്കുമ്പോൾ‌ താരങ്ങളോട് ഇടപെടുന്നതിനെപറ്റിയും പറയാതെ പറഞ്ഞുതന്നുകൊണ്ടിരുന്നു. ഈ ടീമിൽ എന്നെ ചേര്‍ത്തതിന് ലാൽ ജോസ് സാറിന് നന്ദി ഈ ടീം എനിക്കൊരുപാട് ഇഷ്ടമായിരുന്നു, ഈ നിമിഷങ്ങൾ ഞാൻ എന്നെന്നും ഓർമിക്കും.ഈ വീഡിയോയെ കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നും എന്നാലും അത് പോസ്റ്റ് ചെയ്യാതിരിക്കാനാവില്ല.. ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ജൂനിയർ ആർടിസ്റ്റിന് പേടി തുടങ്ങി. അങ്ങനെ ആ സീൻ എന്നോട് ചെയ്യാൻ ലാൽ ജോസ് സർ ആവശ്യപ്പെട്ടു. ഞാൻ നോ പറയുന്നതിനു മുമ്പേ ജൂനിയർ ആർട്ടിസ്റ്റിന്റെ വലുപ്പം കൂടിയ കോസ്റ്റ്യൂം അവർ എനിക്കു തന്നു കഴിഞ്ഞിരുന്നു. പക്ഷേ ആ ഷോട്ട് സിംഗിൾ ടേക്കിൽ ഓക്കെയായി. അന്ന് ഒരു ക്ലാപ്പ് ബോയ്ക്കു വേണ്ടി അവർ കൈയ്യടിച്ചു.’
First published: June 25, 2020, 9:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading