നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു; വിടവാങ്ങിയത് സിൽക്ക് സ്മിതയെ മലയാളത്തിന് പരിചയപ്പെടുത്തിയ ചലച്ചിത്രകാരൻ

  സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു; വിടവാങ്ങിയത് സിൽക്ക് സ്മിതയെ മലയാളത്തിന് പരിചയപ്പെടുത്തിയ ചലച്ചിത്രകാരൻ

  Director Antony Eastman passes away | മലയാള സിനിമയിൽ ഒട്ടേറെ പ്രതിഭകളെ അവതരിപ്പിച്ച ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു

  ആന്റണി ഈസ്റ്റ്മാൻ

  ആന്റണി ഈസ്റ്റ്മാൻ

  • Share this:
   സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു. തൃശ്ശൂരിൽ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. എഴുത്തുകാരനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

   ഈസ്റ്റ്മാൻ എന്ന സ്റ്റുഡിയോയിൽ നിന്നുമാണ് അദ്ദേഹം ആന്റണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. മലയാളത്തിൽ ആറു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

   'ഇണയെത്തേടി'യാണ് ആദ്യ ചിത്രം. സിൽക്ക് സ്മിത, സംഗീത സംവിധായകൻ ജോൺസൻ തുടങ്ങിയവരെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ആന്റണി ഈസ്റ്റ്മാൻ ആണ്.

   വയൽ, അമ്പട ഞാനേ, വർണ്ണത്തേര്, ഐസ്ക്രീം, മൃദുല തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. ഇതിൽ 'അമ്പട ഞാനേ' ഹിറ്റ് ചിത്രമായിരുന്നു. 'ഈ തണലിൽ ഇത്തിരി നേരം', 'തസ്‌കരവീരൻ' തുടങ്ങിയ സിനിമകളും രചിച്ചു. പാർവ്വതീപരിണയം എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.   ആന്റണി ഈസ്റ്റ്മാന് ആദരമർപ്പിച്ച് നിർമ്മാതാവ് ഷിബു ജി. സുശീലൻ കുറിച്ച വാക്കുകൾ. "മലയാള ചലച്ചിത വേദിയിലെ നിശ്ചല ഛായാഗ്രാഹകനും നിർമ്മാതാവും സംവിധായകനുമായ ആന്റണി ഈസ്റ്റ്മാൻ അന്തരിച്ചു. ആറ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്,സിൽക്ക് സ്മിതയെ മലയാള ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നതിന്റെ ബഹുമതി ആന്റണി ചേട്ടന് ഉള്ളതാണ്. ആദരാജ്ഞലികൾ."

   സിൽക്ക് സ്മിതയെ അവരുടെ 'അമ്മ' എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ സ്ത്രീ വിലക്കുവാങ്ങിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആന്റണി ഈസ്റ്റ്മാൻ നടത്തിയിരുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സിൽക്ക് സ്മിതയെ അവസാനം കണ്ട നിമിഷവും ആ കൂടിക്കാഴ്ചയിൽ സ്മിതയുടെ പ്രതികരണവും അദ്ദേഹം വിവരിച്ചിരുന്നു.

   "അവസാനം അവളെ കാണുന്നത് 1995ൽ മദ്രാസിൽ വച്ചാണ്. അന്ന് ഞാൻ അവളെ കുറേ ഉപദേശിച്ചു. ആർഭാടമൊന്നുമില്ലെങ്കിലും സ്വന്തമായി വീടും ബാങ്ക് ബാലൻസും വേണമെന്നു പറഞ്ഞു. പൈസ മുഴുവൻ ഡോക്ടർ എന്നു പറയുന്ന ഒരാൾ ബിസിനസിൽ ഇറക്കിയിരിക്കുകയാണെന്നു പറഞ്ഞു. ഈ സൗന്ദര്യവും സിനിമയും ഒന്നും എല്ലാക്കാലവും ഉണ്ടാകില്ലെന്നും അന്ന് മറ്റാരും കൂടെയുണ്ടാവില്ലെന്നും ഞാൻ പറഞ്ഞു. പറഞ്ഞുകഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. അന്ന് അവൾ കുറേ കരഞ്ഞു. അന്നാണ് ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടത്.

   സ്മിതയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി യഥാർ‌ഥത്തില്‍ ഇവരുടെ അമ്മ അല്ലായിരുന്നു എന്നും ആന്റണി പറയുന്നു. അക്കാര്യം ഞാൻ അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. ‘ഒരു വയസ്സുള്ളപ്പോൾ സ്മിതയെ താൻ വിലക്ക് വാങ്ങിയതാണ്'' എന്നാണ് അവർ പറഞ്ഞത്. എന്തിനാണ് വാങ്ങിയതെന്ന് ഞാൻ ചോദിച്ചിട്ടില്ല'," ഈസ്റ്റ്മാൻ പറഞ്ഞു.

   Summary: Antony Eastman, director and still photographer in Malayalam cinema passes away in Thrissur due to cardiac arrest. He has directed six movies in Malayalam and had introduced many talents including Silk Smitha and music director Johnson
   Published by:user_57
   First published:
   )}