HOME /NEWS /Film / 'കാരവാനിൽ ഇരുന്നുള്ള വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്': സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ

'കാരവാനിൽ ഇരുന്നുള്ള വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്': സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ

ബി. ഉണ്ണികൃഷ്ണൻ

ബി. ഉണ്ണികൃഷ്ണൻ

''വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്, അത് തൊഴിലാളി വർഗ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന സ്ത്രീ വിമോചന പ്രവർത്തനമാണ്''

  • Share this:

    കൊച്ചി: സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാധാന്യം കുറവെന്നും വനിതകൾക്കായി മെമ്പർഷിപ്പ് ക്യാംപെയിൻ നടത്തുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കാരവാനിൽ ഇരുന്നുള്ള വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത് എന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അടുത്ത മെയ് ദിനത്തിന് മുൻപ് മലയാള സിനിമയിൽ വനിതകൾ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങളുണ്ടാകുമെന്നും സംവിധായകന്‍ പറഞ്ഞു. ഫെഫ്ക ക്യാമറ അസിസ്റ്റൻസ് ആൻഡ് ടെക്നീഷ്യൻസ് യൂണിയന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Also Read- The Kerala Story| ‘ട്രെയ്‌ലറില്‍ 32,000 മലയാളികളെ സിറിയയില്‍ എത്തിച്ചെന്ന് പറയുന്നതിന്റെ തെളിവ് ഹാജരാക്കുന്നവര്‍ക്ക് 1 കോടി ഇനാം’: ഹിന്ദു ഐക്യവേദി

    ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു. അവകാശപ്പെട്ടു. ”സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കി ഞങ്ങൾ മുന്നേറുകയാണ്. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത്, അത് തൊഴിലാളി വർഗ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന സ്ത്രീ വിമോചന പ്രവർത്തനമാണ് എന്ന് ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാതിനിധ്യം കുറവാണ്. ഝാൻസി റാണിയെ പോലെ നിങ്ങൾക്ക് അടുത്ത മെയ്ദിനത്തിന് മുമ്പ് മലയാള സിനിമയിൽ വനിതകൾ മാത്രം കൈകാര്യം ചെയ്യുന്ന കാറുകളുണ്ടാകും. ഓട്ട്‌ഡോർ യൂണിറ്റുണ്ടാകും” – ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

    Also Read- The Kerala Story | ‘തെളിവ് കൊണ്ടുവരുന്നവർക്ക് ഒരു കോടി രൂപ ഇനാം’; ‘ദി കേരള സ്റ്റോറി’ക്കെതിരെ യൂത്ത് ലീഗ്

    എല്ലാ ഒ ടി ടി പ്ലാറ്റ് ഫോമുകൾക്കും ഫെഫ്ക മെയിൽ അയച്ചിട്ടുണ്ട്. വെബ് സീരീസുകളിൽ പ്രവർത്തിക്കുന്ന ക്യാമറാമാൻമാർക്ക് വേതനം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം. അത് ഉറപ്പാക്കിയ വെബ് സീരീസുകൾക്ക് മാത്രമേ അനുമതി നൽകാവൂ. സിനിമാ വ്യവസായം വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

    First published:

    Tags: B unnikrish, FEFKA, Feminism