HOME /NEWS /Film / 'സ്ഫടികം കാലാതീതമായ സിനിമ'; നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവനെന്ന് സംവിധായകൻ

'സ്ഫടികം കാലാതീതമായ സിനിമ'; നിനക്ക് ഇരിക്കട്ടെ മോനെ എന്റെ വക ഒരു കുതിരപ്പവനെന്ന് സംവിധായകൻ

ആട് തോമയായി മോഹൻലാൽ, ഭദ്രൻ

ആട് തോമയായി മോഹൻലാൽ, ഭദ്രൻ

സ്ഫടികം സംവിധായകൻ ഭദ്രന്റെ പ്രശംസ പിടിച്ചുപറ്റിയ ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കമെന്ത് ?

  • Share this:

    സ്ഫടികം സിനിമയെ 'കാലാതീതമായ സിനിമ' യെന്ന് വിശേഷിപ്പിച്ച് കാർത്തിക് ശങ്കർ ചെയ്ത വീഡിയോ വൈറലായതോടെയാണ് സംവിധായകനായ ഭദ്രന്റെ ശ്രദ്ധയിൽപ്പെട്ടത്.

    സ്പടികം എന്ന ചലച്ചിത്രത്തെ "ക്രിയേഷൻ ഷുഡ് ബി ടൈംലെസ്" എന്ന് വ്യാഖ്യാനിച്ച ചെറുപ്പക്കാരന്റെ ബ്രില്യൻസിനെ അഭിനന്ദിക്കുന്നുവെന്ന് ഭദ്രൻ പറഞ്ഞു. നിനക്ക് ഇരിക്കട്ടെ മോനെ എൻറെ വക ഒരു കുതിരപ്പവൻ എന്ന സ്ഫടികം സ്നിമയിലെ തന്നെ ഡയലോഗ് പറഞ്ഞാണ് സംവിധായകൻ ഭദ്രൻ കാർത്തിക് ശങ്കറിനെ അഭിനന്ദിച്ചിരിക്കുന്നത്.

    നിരവധി വൈറൽ വീഡിയോകൾ ചെയ്തിട്ടുള്ള കാർത്തിക് ശങ്കറാണ് സ്ഫടികം വീഡിയോ ചെയ്തിരിക്കുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സ്ഫടികം സിനിമയുടെ 4K വെർഷൻ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ ഭദ്രൻ.

    ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    "നിനക്ക് ഇരിക്കട്ടെ മോനെ എൻ്റെ വക ഒരു കുതിരപ്പവൻ "

    കുരുത്തോലകൾ ഇല്ലാതെ പോയ എൻ്റെ കുരിശപ്പം...

    ഇന്ന് പെസഹാ വ്യാഴാഴ്ച ഞാൻ കണ്ട ഈ വീഡിയോ എന്നെ അതിശയിപ്പിച്ചു .

    2000 വർഷങ്ങൾക്ക് മുൻപ് ജനിച്ചു മരിച്ച ക്രിസ്തുവിൻ്റെ മരണശേഷം ലോകത്തെ രണ്ടായി തിരിച്ചതായി നമുക്ക് എല്ലാവർക്കും അറിയാം.

    " BEFORE CHRIST & AFTER CHRIST ".

    ഇവിടെ കാർത്തിക് എന്ന ചെറുപ്പക്കാരൻ ഇപ്പോൾ പെയ്യ്തു കൊണ്ടിരിക്കുന്ന മഹാമാരിയെ രണ്ടു ERA യായി വീണ്ടും വ്യാഖ്യാനിച്ചിരിക്കുന്നു.

    " PRE-COVID ERA & AFTER -COVID ERA ".

    "പഴയത് ഒന്നും ഇനിയുള്ള കാലഘട്ടത്തിൻ്റെ ആവില്ല ! പകരം പുതിയ ആശയങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു " എന്ന ആശയത്തെ Break ചെയ്തുകൊണ്ട് സ്പടികം എന്ന ചലച്ചിത്രത്തെ " CREATION SHOULD BE TIMELESS" എന്ന് വ്യാഖ്യാനിച്ച

    ആ Brilliance ! Simply Superb.

    "നിനക്ക് ഇരിക്കട്ടെ മോനെ എൻ്റെ വക ഒരു കുതിരപ്പവൻ " 👍🏻👍🏻👍🏻

    First published:

    Tags: Actor mohanlal, Bhadran director, Facebook post viral, Spadikam 2 Irumpan, Spadikam movie