• HOME
  • »
  • NEWS
  • »
  • film
  • »
  • Madhuram Movie | ‘ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ്’ ; ജോജുവിനും മധുരത്തിനും അഭിനന്ദനവുമായി സംവിധായകന്‍ ഭദ്രന്‍

Madhuram Movie | ‘ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ്’ ; ജോജുവിനും മധുരത്തിനും അഭിനന്ദനവുമായി സംവിധായകന്‍ ഭദ്രന്‍

ചിത്രത്തിലെ ജോജുവിന്‍റെ പ്രകടനം ഗംഭീരമായെന്നും സിനിമയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ അഹമ്മദ് കബീറിനെ അഭിനന്ദിക്കുന്നെന്നും ഭദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

  • Share this:
    അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത് ജോജു ജോര്‍ജ് (Joju George), ശ്രുതി രാമചന്ദ്രന്‍ (sruthy ramachandran ) എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ  'മധുരം' സിനിമയെ (Madhuram movie) അഭിനന്ദിച്ച് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിലെ ജോജുവിന്‍റെ പ്രകടനം ഗംഭീരമായെന്നും സിനിമയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സംവിധായകന്‍ അഹമ്മദ് കബീറിനെ അഭിനന്ദിക്കുന്നെന്നും ഭദ്രന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

    വീട്ടിലെ തിയേറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലുള്ള അനുഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ജോജുവിന്‍റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും ചിത്രത്തിന് നൂറ് മാര്‍ക്ക് അര്‍ഹിക്കുന്നുണ്ടെന്നും ഭദ്രന്‍ കുറിപ്പില്‍ പറയുന്നു,

    READ ALSO - Madhuram review | മധുരം: ഇവിടെ മനുഷ്യ ബന്ധങ്ങൾക്ക്‌ അതിമധുരം

    ഭദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

    ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ' മധുരം ' സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങൾക്ക് ശേഷം മലയാളത്തിൽ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാൻ എന്ന് പറഞ്ഞു.



    ജോജു ജോർജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവിൽ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാൻഡേഴ്സിന്റെ പിറകിൽ സ്വരുക്കൂട്ടിയെടുത്ത അർത്ഥവത്തായ ഒരു തിരക്കഥ. അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാർക്കിന്റെ സിനിമ !! അഹമ്മദ് കൺഗ്രാറ്റ്സ്.


    മേലിലും നിങ്ങളുടെ സിനിമകൾക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ... തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടിതടിയ്ക്ക് പിറകിൽ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങൾ ഒരു രക്ഷയുമില്ല.ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദർഭങ്ങൾ നേരിൽ കാണുമ്പോൾ പറയാം...





    അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

    Puzhu Movie | മമ്മൂട്ടി ചിത്രം ‘പുഴു’വിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്; സെന്‍സറിംഗ് പൂര്‍ത്തിയായി


    മമ്മൂട്ടിയെ (Mammootty) കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായിക രതീന (Ratheena) സംവിധാനം ചെയ്‍ത പുഴുവിന്‍റെ (Puzhu) സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. സീനുകളൊന്നും കട്ട് ചെയ്യാതെ സെന്‍സര്‍ ബോര്‍ഡിന്‍റെ യു സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു. ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ റിലീസിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.

    ഡയറക്ട് ഒടിടി റിലീസ് ആയി ആവും എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ ഔദ്യോഗിക സ്ഥിരീകരണം  ഇനിയും ലഭ്യമായിട്ടില്ല. സിന്‍ സില്‍ സെല്ലുലോയ്‍ഡിന്‍റെ ബാനറില്‍ എസ് ജോര്‍ജ് ആണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
    Published by:Arun krishna
    First published: