നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ആടുതോമയുടെ സ്രഷ്ടാവിന് ജോർജുകുട്ടിയെ ഇഷ്ടപ്പെട്ടു; കൈകൂപ്പി മോഹൻലാൽ

  ആടുതോമയുടെ സ്രഷ്ടാവിന് ജോർജുകുട്ടിയെ ഇഷ്ടപ്പെട്ടു; കൈകൂപ്പി മോഹൻലാൽ

  'ദൃശ്യം 2വിനെ കുറിച്ച് എനിക്ക് തോന്നിയത്' എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാലിന് അയച്ച വാട്ട്സാപ്പ് സന്ദേശത്തിന്റ സ്ക്രീൻ ഷോട്ട് സംവിധായകൻ ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.

  aadu thoma, gearge kutty

  aadu thoma, gearge kutty

  • News18
  • Last Updated :
  • Share this:
   ജോർജു കുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ദൃശ്യം 2 ഫെബ്രുവരി 19നായിരുന്നു ആമസോൺ പ്രൈം
   വീഡിയോയിൽ റിലീസ് ചെയ്തത്. സിനിമ റിലീസ് ആയി മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയെക്കുറിച്ചുള്ള
   നിരവധി അഭിപ്രായങ്ങളും വിമർശനങ്ങളും നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ദൃശ്യം സിനിമ
   കണ്ടവർ വളരെ ആകാംക്ഷയോടെ ആയിരുന്നു ദൃശ്യം 2നായി കാത്തിരുന്നത്.

   സിനിമ റിലീസ് ആയതിനു പിന്നാലെ അഭിനേതാക്കളെ അഭിനന്ദിച്ചുള്ള സന്ദേശങ്ങളേക്കാൾ സംവിധായകനെക്കുറിച്ചുള്ള
   ട്രോളുകൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. സംവിധായകൻ ജീത്തു ജോസഫ് വിവിധ ഭാഷകളിലെ
   ദൃശ്യം കുടുംബങ്ങളെ ആരാധകർക്ക് ഫേസ്ബുക്കിൽ പരിചയപ്പെടുത്തിയിരുന്നു. അപ്പോൾ മോഹൻലാലിന്റെ തട്ട് താണു തന്നെ ഇരിക്കുമെന്ന് ആയിരുന്നു കമന്റ് ബോക്സിൽ ദൃശ്യം പ്രേമികൾ പ്രതികരിച്ചത്.

   ഇപ്പോൾ ഇതാ ജോർജുകുട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകൻ ഭദ്രനും രംഗത്ത് വന്നിരിക്കുകയാണ്. മോഹൻലാലിനെ വാട്ട്സാപ്പിലാണ് ഭദ്രൻ തന്റെ അഭിനന്ദനം അറിയിച്ചത്. 'ദൃശ്യം 2വിനെ കുറിച്ച് എനിക്ക് തോന്നിയത്' എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാലിന് അയച്ച വാട്ട്സാപ്പ് സന്ദേശത്തിന്റ സ്ക്രീൻ ഷോട്ട് സംവിധായകൻ ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.   മോഹൻലാലിന് വാട്ട്സാപ്പിൽ ഇംഗ്ലീഷിൽ അയച്ച സന്ദേശത്തിന്റെ മലയാള പരിഭാഷ ഇങ്ങനെ,

   'ഹായി ലാൽ, എല്ലാ കുറ്റകൃത്യങ്ങൾക്ക് പിന്നിലും ഒരു വേദനയും ഭയവുമുണ്ട്. അത് ഒഴിവാക്കാനാകാത്തതാണ്.
   നന്നായി തയ്യാറാക്കി മികച്ച അഭിനയത്തിലൂടെ നന്നായി ഫലിപ്പിച്ചിരിക്കുന്നു. നന്നായി ചെയ്തു' - മോഹൻലാലിന് അയച്ച വാട്ട്സാപ്പ് സന്ദേശത്തിൽ സംവിധായകൻ ഭദ്രൻ പറഞ്ഞു. ഇതിന് കൂപ്പുകൈയും പൂവും അടങ്ങിയ ഇമോജികളാണ് മോഹൻലാൽ മറുപടിയായി നൽകിയിരിക്കുന്നത്.

   ദൃശ്യം 2 -വിനെ കുറിച്ച് എനിക്ക് തോന്നിയത് ,

   "Hi Lal , every crime behind , A fear and pain , no exceptions!!! Well crafted and supported with a subdude acting !!!! Well done" .. ❤️😀

   #Drishyam2

   Posted by Bhadran Mattel on Friday, 26 February 2021


   ഈ വാട്ട്സാപ്പ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് ആണ് ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചത്. അതിനു താഴെ പ്രത്യക്ഷപ്പെട്ട കമന്റിൽ ഒരെണ്ണം ഇങ്ങനെ, 'സാർ നിങ്ങളുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നു, അതും ലാലേട്ടനോടൊപ്പം' - എന്നായിരുന്നു ഒരു കമന്റ്.

   മോഹൻലാലിന്റെ എക്കാലത്തെയും മികച്ച വിജയം നേടിയ പടങ്ങളിൽ ഒന്നായ സ്ഫടികത്തിന്റെ സംവിധായകനാണ് ഭദ്രൻ. തോമസ് ചാക്കോ അഥവാ ആടുതോമാ എന്ന കഥാപാത്രമായിട്ട് ആയിരുന്നു ചിത്രത്തിൽ മോഹൻലാൽ എത്തിയത്. 1995ൽ ആയിരുന്നു സ്ഫടികം പുറത്തിറങ്ങിയത്. 2020ൽ സ്ഫടികം പുറത്തിറങ്ങിയിട്ട് 25 വർഷങ്ങൾ പൂർത്തിയായിരുന്നു. വാണിജ്യപരമായി വൻ വിജയമായിരുന്നു ഈ ചിത്രം. 200 ദിവസത്തിലേറെ ഈ ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിച്ചു. തെലുങ്കിൽ നാഗാർജുനയെ വച്ച് വജ്രം എന്ന പേരിലും തമിഴിൽ സുന്ദർ സിയെ വച്ച് വീരാപ്പു എന്ന പേരിലും കന്നഡയിൽ സുദീപിനെ വച്ച് മിസ്റ്റർ തീർത്ത എന്ന പേരിലും ഈ ചിത്രത്തിന്റെ റീമേക്കുകൾ വന്നിരുന്നു.
   Published by:Joys Joy
   First published:
   )}