• HOME
 • »
 • NEWS
 • »
 • film
 • »
 • '1956 മധ്യ തിരുവിതാംകൂർ' ഒരു കഥാപാത്ര പഠനമാണ്: സംവിധായകൻ ഡോൺ പാലത്തറ

'1956 മധ്യ തിരുവിതാംകൂർ' ഒരു കഥാപാത്ര പഠനമാണ്: സംവിധായകൻ ഡോൺ പാലത്തറ

ബ്രിക്‌സ് ഫിലിം ഫോറത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ

1956 മധ്യ തിരുവിതാംകൂർ

1956 മധ്യ തിരുവിതാംകൂർ

 • Share this:
  42 -മത് മോസ്കോ അന്താരാഷ്ട്ര ചലചിത്ര മേളയിൽ, ഒക്ടോബർ 5 ചൊവ്വാഴ്ച മലയാളം ചിത്രമായ '1956 മധ്യ തിരുവിതാംകൂർ'   (1956 സെൻട്രൽ ട്രാവൻകൂർ) പ്രദർശിപ്പിച്ചു. തൊട്ടടുത്ത ദിവസവും ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. ഇതിനോടൊപ്പം തന്നെ ഈ വർഷം മോസ്കോയിൽ തന്നെ അരങ്ങേറിയ അഞ്ചാമത് ബ്രിക്‌സ് (BRICS) അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) രാജ്യങ്ങളിൽനിന്നുള്ള ഉള്ള പ്രതിനിധികൾ പങ്കെടുത്ത ബ്രിക്‌സ് ഫിലിം ഫോറത്തിൽ ചിത്രത്തിന്റെ സംവിധായകൻ ഡോൺ പാലത്തറ സംസാരിച്ചു. ഇന്ത്യയിൽ നിന്ന് ബീനാ പോളും ഋതി ദത്തയും ഫോറത്തിൽ സംസാരിച്ചു.

  "മേളയിൽ പങ്കെടുക്കാൻ റഷ്യയിൽ എത്താൻ പറ്റാതിരുന്നതിനാൽ സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ അറിയാൻ ഞങ്ങൾ കാത്തിരിക്കേണ്ടി വന്നു. മോസ്കോയിലെ കോവിഡ് സ്ഥിതിഗതികൾക്കിടയിലും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്," ഡോൺ പറഞ്ഞു. ഇന്ത്യയിലെ ആർട്ട്ഹൗസ് ചലച്ചിത്രകാരുടെ ആഭിമുഖ്യത്തിലാണ് ബ്രിക്‌സ് രാജ്യങ്ങളിലെ പ്രതിനിധികളോട് ഡോൺ സംസാരിച്ചത്.

  "വേറിട്ട ശബ്ദമുള്ള ആർട് ചലച്ചിത്രകാരന്മാർ സിനിമാ ചരിത്രത്തിലിന്നേവരെയും നേരിട്ടതിനെക്കാൾ കൂടുതൽ മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്. മുഖ്യധാരാ സിനിമയാണ് പ്രേക്ഷകരെ സൃഷ്ടിക്കുന്നത്. അത്കൊണ്ട് തന്നെ പ്രേക്ഷകരുടെ കാഴ്ച്ചാധാരണകളും പ്രതീക്ഷകളും രൂപപ്പെടുത്തുന്നതും ഇത്തരം സിനിമകൾ തന്നെയാണ്. എന്നാൽ ഒരു കൂട്ടം ഇന്ത്യൻ സിനിമകൾ 60കൾ മുതൽ പ്രമുഖ ചലച്ചിത്ര മേളകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോക പ്രശസ്ത ചലച്ചിത്രകാരയ സത്യജിത് റേ, റിഥ്വിക് ഘട്ടക്, മണി കൗൾ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ തലമുറക്ക് ശേഷം ഈയടുത്ത കാലത്താണ് ആ ശ്രേണിയിലേക്ക് ആഗോള സ്വീകാര്യത നേടിയ ചില ചലചിത്രകാരുടെ കടന്ന് വരവ്.  തെക്കേ ഇന്ത്യയിൽ തന്നെ തമിഴ്, തെലുങ്ക്‌, മലയാളം, കന്നഡ എന്നിങ്ങനെ നിരവധി സിനിമാ ഇൻഡ്സ്‌ട്രികൾ നിലനിൽക്കുന്നുണ്ട്. ബംഗാളിലും മഹാരാഷ്ട്രയിലും ഇതുപോലെ പ്രമുഖ ഇൻഡ്സ്ട്രികൾ ഉണ്ട്. മൊത്തത്തിൽ ഇന്ത്യയിൽ ഇരുപതിലധികം ഭാഷകളിൽ സിനിമകൾ ഇറങ്ങുന്നുണ്ട്. ഈ മുഖ്യധാരാ സിനിമക്ക് പുറമെ സ്വാതന്ത്രമായും സമാന്തരമായും നിരവധി സിനിമകൾ രാജ്യത്തുടനീളം നിർമ്മിക്കപെടുന്നുണ്ട്. മലയാളത്തിൽ മാത്രം 50ലധികം സ്വതന്ത്ര സിനിമകൾ ഒരു വർഷം നിർമ്മിക്കപെടുന്നുണ്ട്. എന്നാൽ അതിൽ നിന്ന് ഒരുപിടി ചിത്രങ്ങൾ മാത്രമേ ആഗോള സിനിമാ പ്രേമികളുടെ മുൻപിൽ പ്രദർശിപ്പിക്കപെടുന്നുള്ളു.

  എന്റെ സിനിമ '1956 സെൻട്രൽ ട്രാവൻകൂർ' ഒരു കഥാപാത്ര പഠനമാണ്. ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലിൽ നിന്ന് ക്ഷണം വന്നപ്പോൾ ഞാൻ ശരിക്കും അത്ഭുതപെട്ടു പോയി. വർഷത്തിൽ ഒരിക്കൽ ഏതാനും സിനമകളെ പ്രദർശിപ്പിച്ച് പ്രൊമോട്ട് ചെയ്താൽ മതിയാകില്ല, ഹോളിവുഡിനോട് മത്സരിക്കാൻ. കൂടുതൽ പരിപാടികളും മാറി സഞ്ചരിക്കാൻ ധൈര്യം കാണിക്കുന്ന സിനിമകൾക്ക് കൂടുതൽ അവർഡുകളും സംഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ കൂടുതൽ സഹനിർമാണങ്ങളും സ്വതന്ത്ര നിർമ്മിതികളെ സഹായിക്കുന്ന ഫിലിം ഫണ്ടുകളും ഉണ്ടാവേണ്ടതുണ്ട്," ഡോൺ പറഞ്ഞു.
  Published by:user_57
  First published: