• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഇത് സ്വജന പക്ഷപാത അക്കാദമി'; ചലച്ചിത്ര അക്കാദമി നേതൃത്വത്തെ വിമർശിച്ച് സംവിധായകൻ ഡോ.ബിജു

'ഇത് സ്വജന പക്ഷപാത അക്കാദമി'; ചലച്ചിത്ര അക്കാദമി നേതൃത്വത്തെ വിമർശിച്ച് സംവിധായകൻ ഡോ.ബിജു

ചരിത്രത്തിൽ ആദ്യമായി ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകൾക്ക് പകരം മന്ത്രിമാരുടെ മുഖം വെച്ചു രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്ററും ബോർഡുകളും സ്ഥാപിച്ചു രാഷ്ട്രീയ വിധേയത്വം തുടങ്ങിയത് ഈ അക്കാദമി നേതൃത്വം ആണ്.

News18 Malayalam

News18 Malayalam

  • Share this:
    ചലച്ചിത്ര അക്കാദമിയെ വിമർശിച്ച സംവിധായകൻ ഷാജി എൻ കരുണിനെ പിന്തുണച്ച് സംവിധായകൻ ഡോ. ബിജു. ചലച്ചിത്ര അക്കാദമി സ്വജന പക്ഷപാത അക്കാദമിയായി മാറിയെന്ന് കുറ്റപ്പെടുത്തിയ ഡോ. ബിജു, 25 വർഷമായി കേരള ചലച്ചിത്ര മേള ഉയർത്തിക്കൊണ്ടുവന്ന സിനിമാ സാക്ഷരതയെ ഈ അക്കാദമി നേതൃത്വം ഇല്ലായ്മ ചെയ്തുവെന്നും വിമർശിച്ചു. 5 വർഷം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളയെയും ചലച്ചിത്ര അക്കാദമിയെ തന്നെയും 25 വർഷം പിന്നോട്ടു നടത്തി. ചരിത്രത്തിൽ ആദ്യമായി ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകൾക്ക് പകരം മന്ത്രിമാരുടെ മുഖം വെച്ചു രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്ററും ബോർഡുകളും സ്ഥാപിച്ചു രാഷ്ട്രീയ വിധേയത്വം തുടങ്ങിയത് ഈ അക്കാദമി നേതൃത്വം ആണെന്നും ഷാജി എൻ കരുൺ പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും ഡോ.ബിജു ഫേസ്ബുക്കിൽ കുറിച്ചു.

    കുറിപ്പിന്റെ പൂർണരൂപം

    ഷാജി എൻ കരുൺ സാർ പറയുന്നതിൽ ഒട്ടേറെ വസ്തുത ഉണ്ട്. ചലച്ചിത്ര അക്കാദമി ഒരു സ്വജന പക്ഷപാത അക്കാദമി ആയാണ് പ്രവർത്തിക്കുന്നത്. ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യങ്ങളെ ഇത്ര മേൽ അട്ടിമറിച്ച മറ്റൊരു അക്കാദമി നേതൃത്വം ഉണ്ടായിട്ടില്ല. 25 വർഷമായി കേരള ചലച്ചിത്ര മേള ഉയർത്തിക്കൊണ്ടു വന്ന സിനിമാ സാക്ഷരതയെ ഇല്ലായ്‌മ ചെയ്തത് ഈ അക്കാദമി നേതൃത്വം ആണ്. ചലച്ചിത്ര മേളയും സ്റ്റേറ്റ് അവാർഡ് വിതരണവും ഒക്കെ ചാനൽ ഷോകൾ പോലെ ഗ്ലാമർ ഷോകളാണ് എന്ന ഒരു ധാരണയിൽ ഇതിന്റെ ഒക്കെ ഉദ്ദേശ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിച്ച ഒരു അക്കാദമി നേതൃത്വം ആണ് ഇത്തവണത്തേത്.

    Also Read- അന്ന് സ്വർണ്ണവർണ്ണമുള്ള ഉടുപ്പിട്ട ഒരു വയസ്സുകാരി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ

    5 വർഷം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേളയെയും ചലച്ചിത്ര അക്കാദമിയെ തന്നെയും 25 വർഷം പിന്നോട്ടു നടത്തിയ ഒരു അക്കാദമി. ചരിത്രത്തിൽ ആദ്യമായി ലോക ചലച്ചിത്രകാരന്മാരുടെ ഫോട്ടോകൾക്ക് പകരം മന്ത്രിമാരുടെ മുഖം വെച്ചു രാജ്യാന്തര ചലച്ചിത്ര മേളയുടെ പോസ്റ്ററും ബോർഡുകളും സ്ഥാപിച്ചു രാഷ്ട്രീയ വിധേയത്വം തുടങ്ങിയത് ഈ അക്കാദമി നേതൃത്വം ആണ്. ഇതിനു മുൻപുള്ള ഒരു അക്കാദമി നേതൃത്വവും മന്ത്രിമാരുടെ ഫോട്ടോ വെച്ചു ഫെസ്റ്റിവൽ ഹോർഡിങ്ങുകൾ ഉയർത്തിയിരുന്നില്ല. ഗോദാർദും, കുറസോവയും, സത്യജിത് റായിയും ഒക്കെ ഇടം പിടിച്ചിരുന്ന ഫെസ്റ്റിവൽ ബോർഡുകൾ മാറി മന്ത്രിമാരുടെ മുഖം കൊണ്ട് വന്നതിലൂടെ തന്നെ അക്കാദമി തുടക്കത്തിലേ നയം വ്യക്തമാക്കി. തുടർന്ന് രാജ്യാന്തര മേളയെ കേവല രാഷ്ട്രീയത്തിന്റെയും മുഖ്യധാരാ സിനിമാ ഗ്ലാമറിന്റെയും തൊഴുത്തിൽ കൊണ്ടു കെട്ടി എന്നതാണ് ഈ അക്കാദമി മേളയോട് ചെയ്ത പാതകം.

    സ്വതന്ത്ര സിനിമകളെയും സ്വതന്ത്ര സിനിമാ സംവിധായകരെയും അകറ്റി നിർത്തുകയും പകരം അക്കാദമി മുഖ്യധാരാ എന്റർടെയ്ൻമെന്റ് സിനിമാ വ്യക്താക്കളുടെ ഇടം ആക്കി മാറ്റുകയും ചെയ്തു. ജീവിതത്തിൽ ഇന്നുവരെ ചലച്ചിത്ര മേളയുടെ പടി കയറിയിട്ടില്ലാത്ത 80 കളിലെ മുഖ്യധാരാ സിനിമാ സങ്കല്പം ഉള്ള ആളുകളെ ഒക്കെ അന്താരാഷ്ട്ര മേളയിൽ സിനിമ തെരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാൻമാർ ആക്കുക എന്ന തമാശ ഒക്കെ നിരന്തരം ആവർത്തിക്കുക ആയിരുന്നു ഈ അക്കാദമി.

    Also Read- 'സലിംകുമാറില്ലെങ്കിൽ ഞങ്ങളുമില്ല..'; രാജ്യാന്തര ചലച്ചിത്ര മേള ബഹിഷ്കരിച്ച് കോണ്‍ഗ്രസ്

    സ്ഥിരം ചില കോക്കസ് ജൂറി അംഗങ്ങൾ, മേളകളിൽ ക്ഷണിച്ചു വരുത്തുന്ന ചില സ്ഥിരം തൽപര കക്ഷികൾ, നിക്ഷിപ്‌ത താല്പര്യമുള്ള സ്ഥിരം ഫിലിം കുറേറ്റർമാർ, യാതൊരു ഗുണവും ഇല്ലാത്ത ചില മൂന്നാം കിട ഇന്ത്യൻ ഫിലിം ഫെസ്റിവലുകളുടെ പ്രോഗ്രാമർമാരുടെ സ്ഥിരം മുഖങ്ങൾ, സ്ഥിരം ചില ക്രിട്ടിക്കുകൾ, മുംബൈ ജിയോ മാമി കോർപ്പറേറ്റ് മേളയുടെ ക്ഷണിതാക്കളുടെ മിനിയേച്ചർ. ഫിലിം മാർക്കറ്റ് മലയാള സിനിമകളുടെ കേരള പ്രീമിയർ തുടങ്ങിയ ആവശ്യങ്ങളുടെ അട്ടിമറിക്കൽ തുടങ്ങി വ്യക്തിതാത്പര്യങ്ങളുടെ കഥകൾ പറയാനാണെങ്കിൽ ഒത്തിരി ഉണ്ട്. വിശദമായ ഒരു ലേഖനം തന്നെ എഴുതാൻ മാത്രം വിശദമായ കഥകൾ, വ്യക്തമായ കണക്കുകളോടെ...ഉടൻ എഴുതാം...

    കഴിഞ്ഞ 5 വർഷം കൊണ്ട് മലയാള സിനിമയ്ക്ക് ഗുണകരമായി എന്തൊക്കെ ചെയ്തിട്ടുണ്ട് ഈ അക്കാദമി എന്ന് ചോദിച്ചാൽ ഉത്തരം എന്താണ്...
    ഷാജി എൻ കരുണിനെപോലെ ദേശീയ അന്തർ ദേശീയ പ്രശസ്തനായ ഒരു ഫിലിം മേക്കറെ അപമാനിക്കാൻ ഈ അക്കാദമിക്ക് പ്രത്യേകിച്ചു മടി ഉണ്ടാകില്ല. കാരണം അക്കാദമി നേതൃത്വത്തിന് എ എം എം എ താര സംഘടനയുടെ പോലത്തെ ഒക്കെ ഒരു നിലവാരവും കാഴ്ചപ്പാടുമെ ഉള്ളൂ എന്നത് കൊണ്ടാണ് അത്.. സലിം കുമാറിനോടുള്ള സമീപനവും ഇത് തന്നെയാണ്...
    കേരള ചലച്ചിത്ര അക്കാദമിയെ 25 വർഷം പിന്നോട്ട് കൊണ്ടുപോവുകയും , കലാപരമായ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി വേർതിരിക്കുകയും , 25 വർഷമായി ഉണ്ടാക്കിയെടുത്ത ചലച്ചിത്ര സംസ്കാരത്തെ മുഖ്യധാരാ സങ്കല്പത്തിലേക്കും താര പ്രമാദിത്വത്തിലേക്കും കൂട്ടിക്കെട്ടുകയും അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും സംസ്ഥാന അവാർഡ് വിതരണത്തെയും ടെലിവിഷൻ ഗ്ലാമർ ഷോ യുടെ നിലവാരത്തിലേക്ക് കൊണ്ടു തള്ളുകയും ചെയ്ത ഒരു അക്കാദമി എന്ന നിലയിൽ ഈ അക്കാദമി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും...



    വിളിച്ചത് ആറ് വട്ടം, ഷാജി എന്‍ കരുണിന് ഓര്‍മയില്ലെങ്കില്‍ ഒന്നും പറയാനില്ല: കമല്‍

    ഷാജി എന്‍ കരുണിനെ ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയെന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണെന്ന് അക്കാദമി ചെയര്‍മാന്‍ കമല്‍. ചില വ്യക്തികളോടുള്ള പ്രശ്‌നത്തിന്റെ പേരില്‍ അക്കാദമിയോട് സഹകരിക്കാത്തത് ശരിയല്ലെന്നും ഷാജി എന്‍ കരുണിന് ആറ് തവണ മെയില്‍ അയച്ചുവെന്നും കമല്‍ പറഞ്ഞു. സംസ്ഥാന പുരസ്‌കാരവേദിയില്‍ വച്ചും ഐ.എഫ്.എഫ്.കെയിലേക്ക് ക്ഷണിച്ചുവെന്നും കമല്‍ പറഞ്ഞു. ഉദ്ഘാടന ദിവസം പോലും ഞാന്‍ അദ്ദേഹത്തെ ആറോളം തവണ വിളിച്ചിരുന്നു. അദ്ദേഹത്തിന് ഓര്‍മ പിശകാണെങ്കില്‍ എനിക്ക് യാതൊന്നും പറയാനില്ല. അദ്ദേഹത്തിന് എന്തെങ്കിലും തരത്തില്‍ വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ മാപ്പ് പറയാന്‍ പോലും തയ്യാറാണെന്നും കമല്‍ പറഞ്ഞു.

    നേട്ടങ്ങൾ കൊട്ടിഘോഷിച്ചു നടക്കാറില്ല: ഷാജി എൻ. കരുൺ

    തനിക്ക് ഓർമക്കുറവാണെന്നു പറയുന്നവരോട് താൻ മലയാളത്തിൽ കൊണ്ടുവന്ന ദേശീയ പുരസ്കാരങ്ങൾ ഓർത്താൽ മതിയെന്ന് മുൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ഷാജി എൻ.കരുണ്‍. കമലിന്റെ പരാമർശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര രംഗത്തെ തന്റെ സംഭാവനകൾ ഓർക്കാൻ ആളുകളില്ലെന്നും നേട്ടങ്ങൾ കൊട്ടിഘോഷിച്ചു നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. കാലത്തിന് മുൻപ് ജീവിക്കുന്നവരുടെ ആസ്ഥാനമായിരിക്കണം അക്കാദമിയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതിനൊരു തത്വശാസ്ത്രമുണ്ട്. ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ, ഏഷ്യൻ വൻകരകളിലെ പ്രയാസപ്പെട്ട് സിനിമയെടുക്കുന്നവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാനാണ് അക്കാദമി തുടങ്ങിയത്. ‘ഫിയാഫ്’ (ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ആർക്കേവ്‌സ്) ന്റെ അംഗീകാരം കിട്ടിയത് പോലും ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
    Published by:Rajesh V
    First published: