• HOME
  • »
  • NEWS
  • »
  • film
  • »
  • Jeo Baby | പ്രഥമ ടി ദാമോദരന്‍ പുരസ്കാരം സംവിധായകൻ ജിയോ ബേബിയ്ക്ക്

Jeo Baby | പ്രഥമ ടി ദാമോദരന്‍ പുരസ്കാരം സംവിധായകൻ ജിയോ ബേബിയ്ക്ക്

മാര്‍ച്ച് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

  • Share this:
    കോഴിക്കോട് ‌: മികച്ച രാഷ്ടീയ സിനിമക്കുള്ള പ്രഥമ ടി.ദാമോദരന്‍ (T Damodaran)  മാസ്റ്റര്‍ പുരസ്‌കാരത്തിന് ' ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ' എന്ന സിനിമയുടെ രചയിതാവും സംവിധായകനുമായ ജിയോ ബേബി (Jeo Baby)  തിരഞ്ഞെടുക്കപ്പെട്ടു. 1001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനമായി ലഭിക്കുക

    2021 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ നിന്നുമാണ് മികച്ച രാഷ്ട്രീയ സിനിമയെ തിരഞ്ഞെടുത്തത്. ടി. ദാമോദരന്‍ ഫൗണ്ടേഷന് വേണ്ടി തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ , കവിയും ചിത്രകാരനുമായ പോള്‍ കല്ലാനോട്, ചലച്ചിത്ര നിരൂപകനായ പ്രേംചന്ദ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് സിനിമ തിരഞ്ഞെടുത്തത്. മലയാള സിനിമയില്‍ ലിംഗരാഷ്ട്രീയത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കൊണ്ട് തിരുത്തുകള്‍ക്ക് വഴിയൊരുക്കിയ സിനിമയാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന് ജൂറി വിലയിരുത്തി.

    ടി.ദാമോദരന്‍ മാസ്റ്ററുടെ പത്താം ഓര്‍മ്മവര്‍ഷത്തോടനുബന്ധിച്ച് മാര്‍ച്ച് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

    Salute movie | ദുൽഖർ സൽമാൻ - റോഷൻ ആൻഡ്രൂസ് ചിത്രം 'സല്യൂട്ട്' ഡിജിറ്റൽ റിലീസിന്

    ദുൽഖർ സൽമാൻ (Dulquer Salmaan) നായകനും നിർമ്മാതാവുമാകുന്ന ചിത്രം 'സല്യൂട്ട്' (Salute) ഡയറക്റ്റ് ഒ.ടി.ടി. റിലീസിന് (direct OTT release) തയാറെടുക്കുന്നു. റോഷൻ ആൻഡ്രൂസ് (Roshan Andrews) സംവിധാനം ചെയ്ത ചിത്രം 'സോണി ലിവ്' (Sony Liv) പ്രദർശനത്തിനെത്തിക്കും.

    ദുൽഖർ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13 ന് തിയെറ്ററുകളിൽ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാൽ കേരളത്തിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവും ഒമിക്രോൺ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.

    സോണി ലിവിൽ ചിത്രം നേരിട്ട് റിലീസ് ചെയ്യാൻ ടീം തീരുമാനിച്ചതായി ഇപ്പോൾ സ്ഥിരീകരണം ലഭിച്ചു. ചിത്രം ഈ മാസം സ്ട്രീം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ദുൽഖർ നിർമ്മിക്കുന്ന സല്യൂട്ട്, ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മനോജ് കെ. ജയൻ, വിജയരാഘവൻ, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

    Also read: പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും നേര്‍ക്കുനേര്‍; 'ജന ഗണ മന' റിലീസ് തീയതി പ്രഖ്യാപിച്ചു

    ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ഛായാഗ്രഹണം - അസ്‍ലം പുരയിൽ, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരൻ, ആർട്ട് - സിറിൽ കുരുവിള, സ്റ്റിൽസ് - രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ - സിദ്ധു പനയ്ക്കൽ,  ചീഫ് അസോസിയേറ്റ് ഡയറക്ടർ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടർ - ദിനേഷ് മേനോൻ, ഫർസ്റ്റ് എ. ഡി. - അമർ ഹാൻസ്പൽ,  അസിസ്റ്റന്റ് ഡയറക്ടെഴ്‌സ് - അലക്സ്‌ ആയിരൂർ, ബിനു കെ. നാരായണൻ, സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മടത്തിൽ; പി.ആർ.ഒ. - മഞ്ജു ഗോപിനാഥ്.
    Published by:Jayashankar AV
    First published: