സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു. 52 വയസ്സായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളും 'ഇങ്ങനെയൊക്കെ നടന്നാ മതിയാ' എന്ന സീരിയലും ഒട്ടനവധി പരസ്വചിത്രങ്ങളും സംവിധാനം നിർവഹിച്ചു.
ചൊവ്വാഴ്ച രാവിലെ 11 മണി മുതൽ പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിലെ പൊതുദർശനത്തിന് ശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടക്കും. പിതാവ്: സിഎഫ് ജോസിലിൻ. ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്.സഹോദരങ്ങൾ: ട്രീസ , ഡാനിയൽ , സിസിലി, ഷാലറ്റ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Obituary