ഇന്റർഫേസ് /വാർത്ത /Film / 'സിഐഡി മൂസയില്‍ ഒരു വേഷം ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ ഏത് റോള്‍ തെരഞ്ഞെടുക്കും'; ജോണി ആന്‍റണിയുടെ കിടിലന്‍ മറുപടി

'സിഐഡി മൂസയില്‍ ഒരു വേഷം ചെയ്യാന്‍ കിട്ടിയിരുന്നെങ്കില്‍ ഏത് റോള്‍ തെരഞ്ഞെടുക്കും'; ജോണി ആന്‍റണിയുടെ കിടിലന്‍ മറുപടി

ഇന്നും ടെലിവിഷന്‍ ചാനലില്‍ സിഐഡി മൂസ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഇന്നും ടെലിവിഷന്‍ ചാനലില്‍ സിഐഡി മൂസ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം പേരും.

ഇന്നും ടെലിവിഷന്‍ ചാനലില്‍ സിഐഡി മൂസ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം പേരും.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

വീണ്ടും വീണ്ടും കാണുന്തോറും പൊട്ടിച്ചിരി സമ്മാനിക്കുന്ന നിരവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട് . തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായ ശേഷം ടിവിയിലും ഡിവിഡിയും ഒക്കെ ഇട്ട് പലപ്പോഴായി ആവര്‍ത്തിച്ച് കാണുന്ന സിനിമകള്‍ അത്രയധികം ജനപ്രിയമായിരുന്നു. അത്തരമൊരു സിനിമയായിരുന്നു 2003ല്‍ പുറത്തിറങ്ങിയ സിഐഡി മൂസ. ജോണി ആന്‍റിണി സംവിധാനം ചെയ്ത് ദിലീപ് , ഹരീശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സലിം കുമാര്‍, ഭാവന, സുകുമാരി,ക്യാപ്റ്റന്‍ രാജു തുടങ്ങിയ ഗംഭീര താരനിര അണിനിരന്ന സിഐഡി മൂസ ഗംഭീര വിജയമാണ് നേടിയത്. ഇന്നും ടെലിവിഷന്‍ ചാനലില്‍ സിഐഡി മൂസ പ്രദര്‍ശിപ്പിക്കുമ്പോള്‍ ആസ്വദിക്കുന്നവരാണ് ഭൂരിഭാഗം പേരും.

Also Read- രണ്ടാമൂഴം സിനിമയാക്കുമോ ? ‘ഇനി ഒരു ഊഴവുമില്ല..മരക്കാർ എടുത്തതോടെ എല്ലാം നിർത്തി’യെന്ന് പ്രിയദര്‍ശന്‍

സംവിധായകനായി തിളങ്ങിയ ശേഷം നടനായി മാറിയ ജോണി ആന്‍റണിയോട് അടുത്തിടെ ഒരു അഭിമുഖത്തിനിടെ അവതാരകന്‍ ഒരു ചോദ്യം ചോദിച്ചു. സിഐഡി മൂസയില്‍ അന്ന് ഒരു വേഷം അഭിനയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഏത് റോള്‍ തെരഞ്ഞെടുക്കുമായിരുന്നു എന്നായിരുന്നു ചോദ്യം.

View this post on Instagram

A post shared by @tr_media_works_

‘ആ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് സബ്സ്റ്റ്യൂട്ടുകളില്ല. മരണശേഷം മറഡോണയുടെ ജേഴ്സി നിലനിര്‍ത്തുന്നത് പോലെയാണത്. ആ കഥാപാത്രങ്ങളെയും അത് ചെയ്തവരെയും അങ്ങനെ തന്നെ നിലനിര്‍ത്തുന്നതാണ് നല്ലത്’-എന്നായിരുന്നു ജോണി ആന്‍റണിയുടെ മറുപടി.

Also Read- ലാലേട്ടൻ ലുക്കില്‍ സ്പിന്നര്‍ അമിത് മിശ്ര; ആഘോഷമാക്കി ലക്നൗ സൂപ്പർ ജയന്റ്സ്; വിഡിയോ വൈറൽ

ദിലീപ് അവതരിപ്പിച്ച മൂലംകുഴിയില്‍ സഹദേവന്‍ എന്ന സിഐഡി മൂസയും അയാളുടെ ബുദ്ധിമാനായ വളര്‍ത്തുനായ അര്‍ജുനും. ജഗതിയുടെ എസ്.ഐ പിതാംബരനും. ഹരിശ്രീ അശോകന്‍റെ കള്ളന്‍ കൊച്ചുണ്ണിയുമൊക്കെ മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

First published:

Tags: CID Moosa, Johny Antony