• HOME
  • »
  • NEWS
  • »
  • film
  • »
  • ആരോപണം തന്റെ പേര് നശിപ്പിക്കാൻ കെട്ടിച്ചമച്ചതെന്ന് സംവിധായകൻ കമൽ

ആരോപണം തന്റെ പേര് നശിപ്പിക്കാൻ കെട്ടിച്ചമച്ചതെന്ന് സംവിധായകൻ കമൽ

Director Kamal terms the sexual allegation levelled against him a propaganda | ആരോപണം ഗൂഢാലോചനയെന്നും അതിൽ ചലച്ചിത്ര അക്കാദമിയിലെ ഒരു മുൻ അംഗത്തിന് പങ്കുണ്ടോയെന്നും കമൽ സംശയിക്കുന്നു

കമൽ

കമൽ

  • Last Updated :
  • Share this:
    യുവനടിയുടെ ലൈംഗികാരോപണത്തിൽ പ്രതികരണവുമായി പ്രശസ്ത സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. 'പ്രണയമീനുകളുടെ കടൽ' എന്ന ചിത്രത്തിൽ നായികാ വേഷം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നായിരുന്നു നടിയുടെ വക്കീൽ നോട്ടീസിലെ ആരോപണം.

    തന്റെ പേര് നശിപ്പിക്കാനായി കെട്ടിച്ചമച്ച അടിസ്ഥാന രഹിതമായ ആരോപണമാണിതെന്ന് കമൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. "ഈ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. ഒരു വർഷം മുൻപ് എന്റെ പേരിൽ വക്കീൽ നോട്ടീസ് ലഭിച്ചെന്നത് സത്യമാണ്. എന്നാൽ ആരോപണം വ്യാജമായതിനാൽ എന്റെ വക്കീലിന്റെ നിർദ്ദേശ പ്രകാരം പരാതിക്കാരിയുടെ തുടർനടപടിക്കായി കാത്തിരുന്നു. അങ്ങനെ ഉണ്ടാവാത്തത് കാരണം ഞാനത് ഗൗനിച്ചില്ല," കമൽ പറഞ്ഞു.

    Also read: നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: സംവിധായകൻ കമലിനെതിരെ പരാതിയുമായി യുവനടി

    താൻ മറ്റൊരു ചോദ്യത്തിന് നൽകിയ മറുപടിയാണ് ഈ വാർത്തയുമായി ബന്ധപ്പെട്ട് ചാനൽ പ്രക്ഷേപണം ചെയ്തതെന്നും കമൽ പറഞ്ഞു. "പ്രതിഫലവുമായി ബന്ധപ്പെട്ട് ഞാനും ഒരു നിർമ്മാതാവും തമ്മിൽ പ്രശ്നമുണ്ടായി. പ്രശ്നം ഒത്തുതീർന്നോ എന്ന ചോദ്യത്തിനാണ് ഞാൻ മറുപടി നൽകിയത്."

    തനിക്കെതിരായ ഗൂഢാലോചനയിൽ ചലച്ചിത്ര അക്കാദമിയിലെ ഒരു മുൻ അംഗത്തിന് പങ്കുണ്ടോയെന്നും കമൽ സംശയിക്കുന്നു. "എന്റെ വക്കീലിനും അക്കാദമിയിലെ മുൻ അംഗത്തിനും മാത്രമേ ഈ വക്കീൽ നോട്ടീസിനെ പറ്റി അറിയൂ. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് ആ അംഗം അടുത്തിടെ രാജിവച്ചിരുന്നു. അയാളാണോ ഈ വിഷയം ഉയർത്തിക്കാട്ടിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പക്ഷെ അതു തെളിയിക്കാൻ എന്റെ പക്കൽ രേഖയില്ല," കമൽ പറഞ്ഞു.

    Also read: തീയറ്ററിലെത്താത്ത സിനിമ ഓൺലൈൻ റിലീസിന്; ലാഭം നാലര കോടി രൂപ

    തന്റെ ചിത്രങ്ങളിലെ കാസ്റ്റിംഗ് ഒരു ടീമിന്റെ നേതൃത്വത്തിലാണ് നടത്തുന്നതെന്നും എന്തുകൊണ്ടാണ് നടി ഒരു സോഷ്യൽ മീഡിയ പോസ്റ്റ് പോലും ഇടാത്തതെന്നും കമൽ ചോദിക്കുന്നു. കമാലുദീൻ മുഹമ്മദ് മജീദ് എന്നാണ് തന്നെ അവർ വിളിച്ചത്. കമൽ എന്നാണ് താൻ സിനിമാമേഖലയിൽ അറിയപ്പെടുന്നത്. കമാലുദീനെ മലയാള സിനിമക്കറിയില്ല.

    ഈ ആരോപണത്തിനുത്തരവാദികളായവർക്കെതിരെ മാനനഷ്‌ട കേസ് ഫയൽ ചെയ്യുന്ന കാര്യം പരിഗണനയിലാണെന്നും കമൽ അറിയിച്ചു.

     
    First published: