കൊച്ചി: ഈ വർഷത്തെ മാക്ട ലെജൻഡ് ഓണർ പുരസ്കാരത്തിന് പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവൻ
അർഹനായി. സുദീർഘമായ ആറു പതിറ്റാണ്ടുകളായി ചലച്ചിത്രവേദിക്ക് നൽകി വരുന്ന ആദരണീയമായ ബഹുമുഖ സംഭാവനകളെ ബഹുമാനിച്ച് കെ എസ് സേതുമാധവനെ ഐകകണ്ഠേന പുരസ്കാരത്തിനായി തെരഞ്ഞെടുകയായിരുന്നുവെന്ന് ജൂറി അംഗങ്ങൾ അറിയിച്ചു.
മലയാളത്തിനു പുറമെ തെന്നിന്ത്യൻ ഭാഷകളിലും കെ എസ് സേതുമാധവൻ വളരെ സജീവമായിരുന്നു. സംസ്ഥാന ദേശീയ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിട്ടുണ്ട്. സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ അദ്ദേഹത്തിന്റെ ക്രിയാത്മകമായ പങ്കാളിത്തം നിസ്തുലമാണെന്ന് ജൂറി വിലയിരുത്തി.
ജോൺ പോൾ ചെയർമാനും കലൂർ ഡെന്നീസ് കൺവീനറും ഫാസിൽ, സിബി മലയിൽ, കമൽ എന്നിവർ ജൂറി അംഗങ്ങളുമായിരുന്നു.
രമേഷ് പിഷാരടി നായകനായ ചിത്രം 'നോ വേ ഔട്ട്' ചിത്രീകരണം പൂർത്തിയായിരമേഷ് പിഷാരടി നായകനായെത്തുന്ന ചിത്രം 'നോ വേ ഔട്ട്' ഷൂട്ടിംഗ് പൂർത്തിയായി. നവാഗതനായ നിധിൻ ദേവീദാസാണ് സംവിധായകൻ. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമ്മാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്.
സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്. ധർമജൻ, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റർ കെ.ആർ. മിഥുൻ. സംഗീതം കെ.ആർ. രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ. സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് റിത്വിക് ശശികുമാർ, ആരാച്ചാർ. പി.ആർ.ഒ.: മഞ്ജു ഗോപിനാഥ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.