കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നിൽക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ഇന്നും നമുക്കിടയിൽ എവിടെയൊക്കെയാ ജീവിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന അനശ്വര കഥാപാത്രങ്ങൾ. അവരുടെ സംഭാഷണങ്ങളും ചലനങ്ങളും ചുറ്റുപാടുകളുമെല്ലാം നമുക്ക് ചിരപരിചിതമായി തീരും. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയും പ്രേക്ഷകർക്ക് അത്തരത്തിൽ പ്രിയങ്കരമായ ഒന്നാണ്. മാന്നാർ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും അവരുടെ ഉർവശി തിയേറ്റേഴ്സും വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും.
റാംജി റാവു സ്പീക്കിംഗിന്റെ സംവിധായകരിൽ ഒരാളും നടനുമായ ലാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 'യൂ നോ ഈഫ് യു നോ,' എന്ന ക്യാപ്ഷനോടെയാണ് ചിത്രം ലാൽ ഷെയർ ചെയ്തിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിനു താഴെ വന്ന് ഉർവശി തിയേറ്റർ ഓർമകൾ പങ്കുവയ്ക്കുന്നത്. മത്തായിച്ചേട്ടന്റെ സ്വന്തം ഉർവ്വശി തിയേറ്റേഴ്സ് അല്ലേ?, ഒരായിരം കിനാക്കളാൽ മോഹം കുരുന്നു കൂടു മേഞ്ഞ ഇടമല്ലേ? ഉർവശി തിയേറ്ററല്ലേ, മത്തായിച്ചേട്ടൻ ഉണ്ടോ?, എങ്ങനെ മറക്കാനാണ് മത്തായിചേട്ടനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ജീവിച്ച ഈ വീടിനെ? എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ആലപ്പുഴയിലാണ് റാംജി റാവു സ്പീക്കിംഗ് എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തമായ ഈ വീട്. കൈതവനയിൽ സ്ഥിതിചെയ്യുന്ന മത്തായിച്ചേട്ടന്റെ ഉർവശി തിയേറ്റർ പൊളിക്കാൻ പോവുന്നു എന്ന രീതിയിൽ ഇടക്കാലത്ത് വാർത്തകളുണ്ടായിരുന്നു. പൊളിച്ചുനീക്കിയാലും മലയാളികളുടെ മനസ്സിൽ തലയെടുപ്പോടെ നിറഞ്ഞുനിൽക്കുകയാണ് ഉർവശി തിയേറ്റേഴ്സ് എന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകളിൽ നിന്നും വ്യക്തമാകുന്നത്.
OTTയിൽ പോയാൽ മോഹൻലാൽ ചിത്രം തിയേറ്ററിൽ പ്രദർശിപ്പിക്കില്ല; ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ഫിയോക്ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. 56 ദിവസങ്ങൾക്ക് ശേഷമേ ഒടിടി റിലീസ് അനുവദിക്കാവൂ എന്ന് ഫിലിം ചേംബറിനോട് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ ആവശ്യപ്പെട്ടു. ഫിലിം ചേംബറില്‍ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ചിത്രം ഒടിടിയില്‍ കൊടുത്തിട്ട് തിയറ്ററുകളിലേക്ക് വന്നാൽ പ്രദർശിപ്പിക്കില്ലെന്നും ഫിയോക് വ്യക്തമാക്കി. മോഹൻലാലിന്റെ 'എലോൺ' ഒടിടിയിൽ പോയിട്ട് അടുത്ത ചിത്രം തിയേറ്റർ പ്രദർശിപ്പിക്കാൻ വന്നാൽ സ്വീകരിക്കില്ലെന്ന് ഫിയോക് ഭാരവാഹികൾ പറഞ്ഞു. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ ചോദിക്കുന്നു.
ഒരു നടന്റെയും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ താരങ്ങളാക്കിയത് തിയേറ്റകളാണെന്ന് മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. ഏതു സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്നാൽ കാണുവാൻ ആളുകൾ വരേണ്ടെന്നും വൈദ്യുതി ചാർജ് അടക്കാനുള്ള പൈസ പോലും തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഫിയോക് ഭാരവാഹികൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.