• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഭൂതക്കണ്ണാടി ലോകസിനിമയിലെ മികച്ച പ്രകടനങ്ങളിലൊന്ന്; നൻപകൽ നേരത്ത് മയക്കം അതിലേക്കുള്ള ശ്രമം': ലിജോ ജോസ് പെല്ലിശ്ശേരി

'ഭൂതക്കണ്ണാടി ലോകസിനിമയിലെ മികച്ച പ്രകടനങ്ങളിലൊന്ന്; നൻപകൽ നേരത്ത് മയക്കം അതിലേക്കുള്ള ശ്രമം': ലിജോ ജോസ് പെല്ലിശ്ശേരി

ചിത്രത്തെ കുറിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്

  • Share this:

    സിനിമാ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കം ജനുവരി 19ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ഐഎഫ്എഫ്കെയിൽ ആദ്യമായി പ്രദർശിപ്പിച്ച നൻപകൽ നേരത്ത് മയക്കം പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു.

    വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രം മലയാള സിനിമയിൽ തന്നെ പുതിയൊരു അടയാളപ്പെടുത്തലിന് തുടക്കം കുറിക്കും.

    Also Read- Golden Globes 2023: ആർആർആറിലെ ‘നാട്ടു നാട്ടു’ മുതൽ സ്റ്റീവൻ സ്പിൽബെർഗ് വരെ; ഗോൾഡൻ പുരസ്കാര വിജയികൾ ഇവര്‍

    ചിത്രത്തെ കുറിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മമ്മൂക്കയുടെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ ഭൂതക്കണ്ണാടിയും തനിയാവർത്തനവുമാണെന്ന് വെളിപ്പെടുത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ഭൂതക്കണ്ണാടി ലോകസിനിമയിൽ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നാണെന്ന് വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ആ ഒരു തലത്തിലേക്ക് എത്തിച്ചേരുവാനുള്ള തന്റെ ശ്രമം കൂടിയാണ് നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമെന്ന് ലിജോ വ്യക്തമാക്കി. മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവർസീസ് റിലീസ് നടത്തുന്നത്.

    രമ്യാ പാണ്ട്യൻ, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് – ദീപു എസ്സ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റൽ മാർക്കറ്റിങ്ങ് – വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ, പി ആർ ഓ – പ്രതീഷ് ശേഖർ.

    Published by:Rajesh V
    First published: