• HOME
  • »
  • NEWS
  • »
  • film
  • »
  • DIRECTOR LOGESH KANAKARAJ WISHES KAMAL HASSAN ON HIS 62 YEARS OF CINEMA

62 Years of Kamal Hassan | 'സിംഹമെന്നും സിംഹം തന്നെയാണ്' ; കമലഹാസന് ആശംസകളുമായി സംവിധായകന്‍ ലോകേഷ് കനകരാജ്‌

ചിത്രത്തിലെ കമലിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ലോകേഷ് ആശംസയറിയിച്ചത്.

ചിത്രത്തിലെ കമലിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ലോകേഷ് ആശംസയറിയിച്ചത്.

ചിത്രത്തിലെ കമലിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ലോകേഷ് ആശംസയറിയിച്ചത്.

  • Share this:
    സിനിമയില്‍ 62 വര്‍ഷം പിന്നിടുന്ന ഉലകനായകന്‍ കമലഹാസന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം വിക്രമിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ്. ചിത്രത്തിലെ കമലിന്റെ പുതിയ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചാണ് ലോകേഷ് ആശംസയറിയിച്ചത്.

    കമല്‍ഹാസന്‍ വാളുമായി പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രത്തില്‍ സിംഹം എന്നും സിംഹം തന്നെയായിരിക്കുമെന്ന് (A lion will always be a lion) എഴുതിയിതിയിരിക്കുന്ന പോസ്റ്റര്‍ ഇപ്പോള്‍ വൈറലാണ്.



    ഉലകനായകന്‍ കമലഹാസനു പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം എന്നിവരും പ്രധാന കധാപാത്രങ്ങളായി വിക്രം സിനിമയില്‍ എത്തുന്നുണ്ട്. നരേന്‍, അര്‍ജുന്‍ ദാസ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങള്‍.

    ആക്ഷന്‍ പൊളിറ്റിക്കവല്‍ ചിത്രമായ വിക്രത്തിന്റെ ഛായാഗ്രഹണം ഗിരാഷ് ഗംഗാധരനാണ് നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം.

    1960-ല്‍ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പമാണ് എ.വി.എമ്മിന്റെ 'കളത്തൂര്‍ കണ്ണമ്മ' എന്ന ചിത്രത്തിലൂടെ ആറാം വയസ്സില്‍ കമലഹാസന്‍ തിരശീലക്ക് മുന്നിലെത്തുന്നത്.
    ആറാം വയസില്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ തന്നെ ഏറ്റവും നല്ല ബാലനടനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം കമല്‍ ഹാസനു ലഭിച്ചു. പിന്നീട് നാലു ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 19 ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും ഉള്‍പെടെ ധാരാളം ബഹുമതികള്‍ക്ക് അര്‍ഹനായ താരം ഇന്നും സിനിമയില്‍ തന്റെ ജൈത്രയാത്ര തുടരുകയാണ്.

    Also Read - 62 Years of Kamal Hassan | തമിഴകത്തിന്റെ ഉലകനായകന്‍; കമലിസത്തിന്റെ 62 വര്‍ഷങ്ങള്‍

    അപൂര്‍വ രാഗങ്ങള്‍ എന്ന സിനിമയിലൂടെയായിരുന്നു ഒരു നടന്‍ എന്ന രീതിയില്‍ അദ്ദേഹം മുന്‍ നിരയിലേക്ക് വന്നത്. 1960 മുതല്‍ 63 വരെയുള്ള കാലഘട്ടത്തില്‍ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉള്‍പെടെ അഞ്ചു ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചു. ടി.കെ.എസ് നാടക സഭയിലെ അനുഭവങ്ങള്‍ അദ്ദേഹത്തിലെ നടനെ രൂപപ്പെടുത്തി.

    1972-ല്‍ 'മന്നവന്‍' എന്ന ചിത്രത്തില്‍ സഹനടനായി സിനിമാലോകത്ത് തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് 'പരുവകാലം', 'ഗുമസ്താവിന്‍ മകന്‍' എന്ന സിനിമകള്‍ ചെയ്തു. കെ ബാലചന്ദറിന്റെ 'നാന്‍ അവനില്ലെ' എന്ന ചിത്രത്തില്‍ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തില്‍ 'കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

    അഭിനയത്തില്‍ മാത്രമല്ല സംഗീതത്തിലും ഉലകനായകന്‍ പ്രശസ്തി പിടിച്ചു പറ്റിയിട്ടുണ്ട്. നിരവധി ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം ഹേ റാം, വിരുമാണ്ടി, ഉന്നൈപോലൊരുവന്‍, മന്‍മദന്‍ അമ്ബ് എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഏതാണ്ട് 70 ഓളം ഗാനങ്ങളാണ് പല ഭാഷകളിലായി അദ്ദേഹം പാടിയിട്ടുള്ളത്. കമല്‍ നര്‍പണി ഐക്യം എന്ന സംഘടനയിലൂടെ ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി വരുന്നു.
    Published by:Karthika M
    First published:
    )}