നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് രമേഷ് പിഷാരടി പ്രചാരണത്തിന് എത്തിയ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്ന് ട്രോള്‍. സംവിധായകൻ എം എ നിഷാദ് അടക്കമുള്ളവരാണ് ട്രോളുമായി രംഗത്ത് വന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകനായിരുന്നു പിഷാരടി. എന്നാൽ പിഷാരടി പ്രചാരണത്തിന് പോയ എല്ലായിടത്തെയും യുഡിഎഫ് സ്ഥാനാർഥികൽ പരാജയപ്പെട്ടുവെന്നാണ് ട്രോൾ.
‘സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പറ്റോ സക്കീര്‍ ഭായിക്ക്?
But I Can
പിഷാരടി’ എന്നാണ് നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സുഹൃത്തും ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്മജൻ ബോൾഗാട്ടിയുടെ പ്രചരണത്തില്‍ പിഷാരടി പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ചെന്നിത്തലയുടെ കേരളയാത്രയിലും പിഷാരടി ഭാഗമായിരുന്നു. തിരുവനന്തപുരത്ത് വി എസ് ശിവകുമാര്‍, അരുവിക്കരയിൽ കെ എസ് ശബരീനാഥൻ, താനൂരിൽ പി കെ ഫിറോസ്, തൃത്താലയിൽ വി ടി ബല്‍റാം, ഗുരുവായൂരിൽ കെഎന്‍എ ഖാദര്‍ എന്നിവര്‍ക്ക് വേണ്ടിയും പിഷാരടി വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇവരെല്ലാം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രചരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പുതിയ ചരിത്രം രചിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി തുടർഭരണം നേടിയത്. വടക്കന്‍ കേരളത്തില്‍ ലീഗ് കോട്ടകളില്‍ പോലും വിള്ളലുണ്ടാക്കിയാണ് ഇടതുതേരോട്ടം.
Also Read-
പോസ്റ്റിനു താഴെ വന്ന് അച്ഛൻ കൃഷ്ണകുമാറിനെ അന്വേഷിച്ചവരുടെ അച്ഛന്മാർക്ക് മകൾ ദിയയുടെ മറുപടി33 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റി നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട തീരുമാനവും ഇടതുമുന്നണിയുടെ തീരുമാനം തെറ്റിയില്ല. 5 മന്ത്രിമാര്‍ മത്സരത്തില്‍ നിന്ന് മാറി നിന്നപ്പോള്‍ മത്സരിച്ച മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മ മാത്രമാണ് പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും അധികാരത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രതീതിപോലും ഉണ്ടാക്കുവാന്‍ യു ഡി എഫ് കഴിഞ്ഞില്ല. മറുവശത്ത് എൻഡിഎക്ക് ആകെ ഉണ്ടായിരുന്ന ഒരു സിറ്റിങ് സീറ്റും നഷ്ടപ്പെട്ടു.
Also Read-
ഭക്ഷണം എന്നും അവനൊരു വീക്നെസ് ആയിരുന്നു; മിഥുൻ രമേശിന് പിറന്നാൾ ആശംസയുമായി കുഞ്ചാക്കോ ബോബൻഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.