നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • മഞ്ജുവാര്യർ 'കാരണം' വിവാഹ വാർഷികത്തിന് ഒഴിഞ്ഞ പ്ളേറ്റുമായി സംവിധായകൻ എം.ബി. പത്മകുമാർ; വീഡിയോ വൈറൽ

    മഞ്ജുവാര്യർ 'കാരണം' വിവാഹ വാർഷികത്തിന് ഒഴിഞ്ഞ പ്ളേറ്റുമായി സംവിധായകൻ എം.ബി. പത്മകുമാർ; വീഡിയോ വൈറൽ

    Director MB Padmakumar posts a hilarious video on his wedding anniversary | എം.ബി. പത്മകുമാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാവുന്നു

    പത്മകുമാർ, മഞ്ജു വാര്യർ

    പത്മകുമാർ, മഞ്ജു വാര്യർ

    • Share this:
      മഞ്ജു വാര്യർ 'കാരണം' വിവാഹവാർഷികത്തിന് ഒഴിഞ്ഞ പ്ളേറ്റുമായി ഒരു ഗൃഹനാഥൻ. വിവാഹം കഴിഞ്ഞ് 21 വർഷങ്ങൾ തികഞ്ഞ ദിവസമാണ് സംവിധായകൻ എം.ബി. പത്മകുമാർ ഈ അവസ്ഥ നേരിടേണ്ടി വന്നത്. ഇക്കഴിഞ്ഞ പതിനൊന്നാം തിയതിയായിരുന്നു വിവാഹവാർഷികം. തന്റെ അവസ്ഥ വിവരിച്ചുകൊണ്ട് പത്മകുമാർ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

      വീട്ടിൽ സ്പെഷ്യൽ ആയി എന്തൊക്കെയെ ഉണ്ടാക്കും എന്ന പ്രതീക്ഷയിലായിരുന്നു പത്മകുമാർ. അതിനായി അടുക്കളയിൽ തയാറാക്കാൻ വച്ച ഭക്ഷണ സാധനങ്ങളുടെ പൂർത്തിയാക്കാത്ത ചിത്രവും, കത്തിച്ചു വച്ച ഗ്യാസ് അടുപ്പും വീഡിയോയിൽ കാണിക്കുന്നു. (വീഡിയോ ചുവടെ)



      ഇതിന് മഞ്ജു വാര്യർ കാരണക്കാരിയായതിങ്ങനെയാണ്.

      ഏതാനും ദിവസങ്ങൾക്ക് മുൻപ് തന്റെ 'കിം കിം കിം' എന്ന ഗാനത്തിന്റെ ഡാൻസ് ചലഞ്ച്‌ മഞ്ജു വാര്യർ ആരംഭിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം മഞ്ജു വാര്യർ ഒരു സിനിമക്കായി പാടിയ ഗാനമാണ് ജാക്ക് ആൻഡ് ജില്ലിലെ 'കിം കിം കിം...' ഒട്ടേറെപ്പേർ ഇതിന്റെ ഭാഗമായി മഞ്ജു ചെയ്ത പോലെ നൃത്തം ചെയ്ത് പോസ്റ്റ് ചെയ്യുന്നുമുണ്ട്.

      പത്മകുമാറിന്റെ ഭാര്യയും മകളും കുറച്ചു ദിവസങ്ങളായി ഈ ഗാനത്തിന് വേണ്ടിയുള്ള ഡാൻസ് പ്രാക്ടിസിലാണ്. മറ്റുള്ള ജോലികൾ എല്ലാം മാറ്റിവച്ചാണ് ഇരുവരും ഇതിൽ മുഴുകിയതെന്ന് പത്മകുമാർ വീഡിയോയിൽ പറയുന്നു. അതിന്റെ രസകരമായ ഒരു അവതരണമാണ് അദ്ദേഹം ഈ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്.
      Published by:user_57
      First published: