• HOME
  • »
  • NEWS
  • »
  • film
  • »
  • 'നോൺസെൻസ്'! സത്യമായിട്ടും ഇത് ഞാൻ തന്നെ ചെയ്ത സിനിമയാണ്'; ഗൂഗിൾ സംവിധായകനെ മാറ്റിയപ്പോൾ സംവിധായകൻ

'നോൺസെൻസ്'! സത്യമായിട്ടും ഇത് ഞാൻ തന്നെ ചെയ്ത സിനിമയാണ്'; ഗൂഗിൾ സംവിധായകനെ മാറ്റിയപ്പോൾ സംവിധായകൻ

എവിടെയോ എന്തോ ഒരു തകരാറു പോലെ എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഷൂട്ടിങ്ങിന്റെ കാലം മുതൽക്കെ തീരുമ്പോ തീരുമ്പോ അടുത്ത പണി കൃത്യമായി തേടി വരാറുണ്ടെന്നും ജിതിൻ പറയുന്നു.

News 18

News 18

  • Last Updated :
  • Share this:
    കൊച്ചി: പുതുമുഖമായ റിനോഷ് ജോർജ് നായകവേഷത്തിൽ എത്തിയ ചിത്രമായിരുന്നു നോൺസെൻസ്. നവാഗതനായ എം.സി ജിതിൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ വിനയ് ഫോർട്ടും എത്തിയിരുന്നു. തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആമസോൺ പ്രൈം ഉൾപ്പെടെയുള്ള സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ എത്തിയതോടെ ചിത്രം കൂടുതൽ പേർ കാണുകയും മികച്ച റിവ്യൂകൾ ലഭിക്കുകയും ചെയ്തു.

    എന്നാൽ, 'നോൺസെൻസ്' സംവിധാനം ചെയ്തത് താനാണെന്ന് ആളുകളോട് പറയേണ്ടതിന്റെ ഗതികേടിലാണ് സിനിമയുടെ സംവിധായകൻ എം.സി ജിതിൻ. ഗൂഗിളിൽ നോൺസെൻസ് സിനിമയെക്കുറിച്ച് സെർച്ച് ചെയ്താൽ സംവിധായകന്റെ പേരിന്റെ സ്ഥാനത്ത് സംഗീത് ശിവന്റെ പേരാണ് വരുന്നത്.

    ഇതിന്റെയൊക്കെ പിറകിലുള്ള കറുത്ത കരങ്ങളുടെ ഫിംഗർ പ്രിന്റസും DNA അനാലിസിസും കണ്ടു പിടിക്കാഞ്ഞിട്ടൊന്നുമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജിതിൻ വ്യക്തമാക്കുന്നു. ചീപ്പ് പൊളിറ്റിക്സ് താല്പര്യമില്ലാഞ്ഞിട്ടാണെന്നും സത്യമായിട്ടും ഇത് ഞാൻ തന്നെ ചെയ്ത സിനിമയാണെന്നും എം.സി ജിതിൻ പറയുന്നു.

    എവിടെയോ എന്തോ ഒരു തകരാറു പോലെ എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഷൂട്ടിങ്ങിന്റെ കാലം മുതൽക്കെ തീരുമ്പോ തീരുമ്പോ അടുത്ത പണി കൃത്യമായി തേടി വരാറുണ്ടെന്നും ജിതിൻ പറയുന്നു.

    എംസി ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

    എവിടെയോ എന്തോ ഒരു തകരാറു പോലെ... !!🧐

    പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്. ഷൂട്ടിങ്ങിന്റെ കാലം മുതൽക്കെ തീരുമ്പോ തീരുമ്പോ അടുത്ത പണി കൃത്യമായി തേടി വരാറുണ്ട്.🥴

    റിലീസ് കഴിഞ്ഞ് ഒന്നര വർഷമായിട്ടും, ഭാഷാഭേദമന്യേ ഇന്ത്യക്ക് അകത്തും പുറത്തും നോൺസെൻസ് ഇഷ്ടപ്പെടുകയും സംസാരിക്കപ്പെടുകയും ചെയ്യുമ്പോൾ, സിനിമയുടെ കൂടെ നിൽക്കുന്നവരെ പോസറ്റീവൽക്കരിക്കുന്ന അത്രത്തോളം പിന്നിൽ നിന്ന് കുത്തുന്നവർക്ക് നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാവുന്നുണ്ടെന്നതിന്റെ സെമിയോട്ടിക്സ് ആണിതെല്ലാം... !



    ഇതിന്റെയൊക്കെ പിറകിലുള്ള കറുത്തകരങ്ങളുടെ ഫിംഗർ പ്രിന്റസും DNA അനാലിസിസും കണ്ടുപിടിക്കാഞ്ഞിട്ടൊന്നുമല്ല.
    ചീപ്പ് പൊളിറ്റിക്സ് എനിക്ക് താല്പര്യമില്ലാഞ്ഞിട്ടാണ്.

    സത്യമായിട്ടും ഇത് ഞാൻ തന്നെ ചെയ്ത സിനിമയാണ്....🤝🏼💯
    First published: