അച്ഛൻ ഈ വർഷം തുടങ്ങിയത് തന്നെ മലയാള സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകൻ എന്ന പേരിലൂടെയാണ്. തിയേറ്ററുകൾ നിറഞ്ഞു കൺകുളിർക്കെ പ്രേക്ഷകർ കണ്ട ശേഷമാണ് ചിത്രം ടി.വി. പ്രേക്ഷകരുടെ മുന്നിൽ പോലും എത്തിയത്.
ആദ്യ ചിത്രം കയ്യടി നേടിയത് തിയേറ്ററിൽ നിന്നും ഇറങ്ങിയ ശേഷമാണെങ്കിലും ഏറ്റവും പുതിയ ചിത്രം ബോക്സ് ഓഫീസിനെ പിടിച്ച് കുലുക്കിയത് ചില്ലറയൊന്നുമല്ല.
ആട് 1, 2 ചിത്രങ്ങൾക്ക് ശേഷം മാസ്സ് ഹിറ്റടിച്ച അഞ്ചാം പാതിരാ ചിത്രത്തിന്റെ സംവിധായകനായ മിഥുൻ മാനുവൽ തോമസിന്റെ വീട്ടിൽ ഒരു കുഞ്ഞു സന്തോഷം കൂടി. ഈ ലോക്ക്ഡൗൺ നാളുകളിൽ മലയാള സിനിമക്ക് പിറക്കുന്ന ആദ്യ താരപുത്രനാവുകയാണ് മിഥുന്റെ മകൻ. മിഥുനും ഭാര്യ ഫിബി കൊച്ചുപുരയ്ക്കലിനും പിറന്ന കടിഞ്ഞൂൽ കൺമണിയുടെ ചിത്രം പ്രേക്ഷകരുമായി പങ്കിടുന്നു.
"ഞങ്ങളുടെ കണിക്കൊന്ന.. !! മകൻ.." എന്നാണ് മകന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മിഥുൻ ക്യാപ്ഷനിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.