• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മമ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കിൽ താൻ ബലാത്സംഗം ചെയ്തേനെ, വിവാദപരാമർശവുമായി തമിഴ് സംവിധായകൻ

Joys Joy | news18india
Updated: July 16, 2018, 9:27 PM IST
മമ്മൂട്ടി ഒരു പെണ്ണായിരുന്നെങ്കിൽ താൻ ബലാത്സംഗം ചെയ്തേനെ, വിവാദപരാമർശവുമായി തമിഴ് സംവിധായകൻ
Joys Joy | news18india
Updated: July 16, 2018, 9:27 PM IST
ചെന്നൈ: മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടിയെ അപകീർത്തികരമാം വിധം പുകഴ്ത്തി തമിഴ് സംവിധായകൻ മിസ്കിൻ വിവാദത്തിൽ. മമ്മൂട്ടി യൗവനയുക്തയായ പെണ്ണായിരുന്നെങ്കിൽ താൻ ബലാത്സംഗം ചെയ്തേനെ എന്നായിരുന്നു മിസ്കിന്‍റെ പരാമർശം. മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന പുതിയ ചിത്രം പേരൻപിന്‍റെ ഓഡിയോ ലോഞ്ചിൽ പ്രസംഗിക്കവേ ആയിരുന്നു വിവാദപരാമർശം.

സിനിമയിലെ ഒരു രംഗത്തിലെ പ്രകടനം വിശദീകരിച്ചായിരുന്നു മിസ്കിൻ മമ്മൂട്ടിയെ അഭിനന്ദിച്ചു തുടങ്ങിയത്. എന്നാൽ, അഭിനന്ദനം പതുക്കെ കൈവിട്ട് പോകുകയായിരുന്നു.

'ഞെട്ടൽ പ്രകടിപ്പിക്കേണ്ട ഒരു ക്ലോസ് അപ് ഷോട്ട് ആയിരുന്നു വേണ്ടിയിരുന്നത്. കാമറയ്ക്ക് മുന്നിലേക്ക് വന്ന് അഭിനയിക്കേണ്ട ആ സമയത്ത് മമ്മൂട്ടി പിന്നിലേക്ക് നടന്നു, വിഷാദഭാവം നൽകി. എന്‍റെ വാക്കുകൾ കുറിച്ചുവെച്ചോളു, ആ രംഗം ഒരുപാട് സംസാരിക്കും. വേറെ ആരെങ്കിലും ആയിരുന്നു ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ, അവരുടെ അമിതാഭിനയം കണ്ട് നമ്മൾ ഞെട്ടി പോയേനെയെന്നും' മിസ്കിൻ പറഞ്ഞു.

'ഈ റോൾ അഭിനയിക്കാൻ മമ്മൂട്ടിയെ തെരഞ്ഞെടുത്ത റാമിനെ അഭിനന്ദിക്കുന്നു. മമ്മൂട്ടി യൗവനയുക്തയായ ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ താൻ അദ്ദേഹവുമായി പ്രണയത്തിലാകുമായിരുന്നു. ചിലപ്പോൾ ബലാത്സംഗം ചെയ്തേനെ. അദ്ദേഹം വിസ്മയിപ്പിക്കുന്ന ഒരു നടനാണ്, ഒപ്പം ഒരു പാഠപുസ്തകം കൂടിയാണെന്നും മിസ്കിൻ പറഞ്ഞു.

'ഒന്നരവർഷം മുമ്പ് ഒരു നിർമാതാവ് തന്നെ കാണാൻ വന്നു. തന്‍റെ സിനിമയുടെ പേര് 15 കോടി രൂപ നേടുമെന്ന് പറഞ്ഞു. ചിത്രത്തിന്‍റെ പേര്, 'ഇരുട്ട് അറയിൽ മുരട്ട് കുത്ത്' എന്നായിരുന്നു. അദ്ദേഹം പറഞ്ഞതു പോലെ തന്നെ ചിത്രം 15 കോടി രൂപ നേടി. നമ്മുടെ സിനിമ വ്യവസായത്തെ മനസിലാക്കാൻ കഴിഞ്ഞെന്നതാണ് അദ്ദേഹത്തിന്‍റെ നേട്ടം. അതേസമയത്ത് തന്നെ, മറ്റൊരു സംവിധായകൻ എന്നെ കാണാൻ വന്നു, അദ്ദേഹത്തിന്‍റെ അടുത്ത ചിത്രത്തിന്‍റെ പേര് 'പേരൻപ്' എന്നാണെന്ന് പറഞ്ഞു. അതെ, അത് റാം ആയിരുന്നു. അദ്ദേഹം തമിഴ് സിനിമയ്ക്ക് നൽകിയത് വിലപിടിപ്പുള്ള ഒരു രത്നമായിരുന്നു. വെട്രിയും അമീറും ഞാനും ഉൾപ്പെടുന്ന സംവിധായകർ അദ്ദേഹത്തെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു. ഇന്ത്യയിലെ നല്ല സിനിമകളിൽ ഒന്നായിരിക്കും ആ ചിത്രം.'

''ഇരുട്ടു അറയിൽ മുരട്ടു കുത്തു' പോലുള്ള ചിത്രങ്ങൾ വിജയിപ്പിക്കാൻ പ്രേക്ഷകർക്ക് എന്തായാലും കഴിയും. പക്ഷേ, പേരൻപ് പോലെയുള്ള ചിത്രങ്ങളും നിങ്ങൾ കാണണം. മുഖം മറച്ചാണ് പലരും 'ഇരുട്ടു അറയിൽ മുരട്ടു കുത്തു' പോലുള്ള ചിത്രങ്ങൾ കാണാൻ എത്തുന്നത്. ഇരുട്ടിൽ നിങ്ങൾക്ക് ആ ചിത്രം കാണാൻ കഴിയും. എന്നാൽ, നിങ്ങളുടെ അച്ഛനോ അമ്മയോ സഹോദരിയോ ആ ചിത്രം കാണില്ല. പക്ഷേ, പേരൻപ് എന്ന ചിത്രം പകൽവെളിച്ചത്തിൽ കാണാൻ കഴിയുന്ന സിനിമയാണ്. ഇതിന്‍റെ ഒരു ഡിവിഡി വരും തലമുറയ്ക്ക് വേണ്ടി നിങ്ങൾക്ക് വീടുകളിൽ സൂക്ഷിച്ചു വെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലൊരു ചിത്രം ഒരുക്കിയ റാമിനെ സല്യൂട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
'സെവൻ സമുറായി കണ്ടതിനു ശേഷമാണ് ഞാൻ സിനിമ പഠിച്ചത്. ഇപ്പോൾ, ഞാൻ എന്‍റെ സഹപ്രവർത്തകരോട് പറയും പേരൻപ് കണ്ട് സിനിമയെക്കുറിച്ച് പഠിക്കാൻ.' - മിസ്കിൻ പറഞ്ഞു.

പി എൽ തേനപ്പൻ നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതസംവിധായകൻ യുവാൻ ശങ്കർ രാജയാണ്. തേനി ഈശ്വർ ഛായാഗ്രഹണവും സുരിയ പ്രഥമൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. വൈരമുത്തു, കരുണാകരൻ, സുമതി റാം എന്നിവരാണ് പേരൻപിലെ പാട്ടുകൾക്ക് വരികൾ
എഴുതിയിരിക്കുന്നത്. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലേക്കും ഷാങ്ഹായി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം ഇതിനകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നെറ്റ് പാക് അവാർഡിനായും ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.



 
First published: July 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍