'പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു;റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലുമില്ല;' ഒമര്‍ ലുലു
'പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു;റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലുമില്ല;' ഒമര്‍ ലുലു
ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി
Last Updated :
Share this:
നിര്‍മ്മാതാകള്‍ മാറി ചിന്തിച്ച് രണ്ടു കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യാന്‍ തയ്യാറാകണമെന്ന് സംവിധായകന് ഒമര്‍ലുലു. പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചെന്ന് ഒമര്‍ ലുലു പറയുന്നു. ഇതരഭാഷാ സിനിമകള്‍ കേരളത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നു എന്നും ഡാന്‍സ്, കോമഡി, ഫൈറ്റ്, റൊമാന്‍സ് എന്നിവ മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും മലയാളത്തില്‍ ഇല്ലെന്നും ഒമര്‍ ലുലു പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു ഒമറിന്റെ പ്രതികരണം. സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ നിര്‍മ്മാതക്കള്‍ മുതല്‍ മുടക്കണമെന്ന് ഒമര്‍ കുറിച്ചു.
ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി എ്ന്നും ഇനിയും ഇതുപോലുള്ള സിനിമകള്‍ വരട്ടെയെന്നും ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങള്‍ കാരണം മലയാള സിനിമ നശിച്ചു. അന്യഭാഷയിലെ ആണ്പ്പിള്ളേര് ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു,ഡാന്‍സ് കോമഡി ഫൈറ്റ് റൊമാന്‍സ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തന്‍ പോലും ഇല്ലാ പണ്ടത്തെ 90'sലെ ലാലേട്ടനെ പോലെ.
നിര്‍മ്മാതാകള്‍ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയില്‍ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങള്‍ ചെയ്യുക.അതും ഫെറ്റ് ഡാന്‍സ് കോമഡി റൊമാന്‍സ് ഒക്കെയുള്ള ചിത്രങ്ങള്‍ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക,പുതിയ പിള്ളേരുടെ ചിത്രങ്ങളില്‍ പണം മുടക്കുക മലയാള സിനിമ വളരട്ടെ.
പുതിയ തലമുറ വരട്ടെ മലയാള സിനിമയില്‍ ഈ സൂപ്പര്‍ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയില്‍ താഴെയുള്ള ചെറിയ സിനിമയില്‍ മുതല്‍ മുടക്കുക നിര്‍മ്മാതാക്കള്‍,അങ്ങനെ കുറെ ചിത്രങ്ങള്‍ വന്നാല്‍ സിനിമയില്‍ നിന്ന് അല്ലാത്ത കുറെ കുട്ടികള്‍ക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും.
ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേര് സിനിമയില്‍ സെറ്റായി ഇനിയും ഒരുപാട് പുതിയ കുട്ടികള്‍ വരട്ടെ മലയാള സിനിമ വളരട്ടെ സിനിമാ മേഖലയില്‍ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികള്‍ക്ക് അവസരം കിട്ടട്ടെ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.