ദുല്‍ഖര്‍ സല്‍മാനോടൊപ്പം(Dulquer Salmaan) താന്‍ ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യ 200 കോടി ചിത്രം(Movie) പിറക്കുമെന്ന് സംവിധായകന് ഒമര്‍ ലുലു(Omar Lulu). രണ്ട് പുതിയ പിള്ളേരെ വെച്ച് 2000 തിയറ്ററില്‍ സിനിമ ഇറക്കാന്‍ സാധിച്ചെങ്കില്‍ ദുല്‍ഖറിനെ പോലെ ഒരു ക്രൗഡ് പുള്ളറെ വെച്ച് 200 കോടി കലക്ട് ചെയ്യാന്‍ പുഷ്പം പോലെ സാധിക്കുമെന്നും ഒമര്‍ പറയുന്നു.
ഫേസ്ബുക്കില്‍ ആരാധകരോട് പ്രതികരിക്കുന്നതിനിടയിലാണ് ഒമര്‍ ഇക്കാര്യം പറഞ്ഞത്. ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റിന് താഴെ ഒരു ആരാധകന് നിങ്ങളും ദുല്‍ഖറും ഒന്നിക്കുമോ എന്ന ചോദ്യവുമായി എത്തി. 'ഒന്നിച്ചാല്‍ മലയാളത്തില്‍ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കും' എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി.
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അതിന് ശേഷം ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാര്‍ ലൗവിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധേ നേടിയിരുന്നു.
പ്രിയ വാര്യര്‍ എന്ന താരത്തിന്റെ പിറവിയും അഡാര്‍ ലൗവിലൂടെയായിരുന്നു. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ് ഒമര്‍ ലുലു ഇപ്പോള്‍.
ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് 'പവര്‍സ്റ്റാര്‍'. ബാബുരാജ്, റിയാസ് ഖാന്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിന്റെ സംഗീത സംവിധായകന് ബസ്റൂര് രവിയാണ് പവര്‍ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.